Nov 21, 2019, 9:13 AM IST
രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ ഇലക്ട്രല്‍ ബോണ്ടുകളായി നല്‍കാമെന്ന തീരുമാനം പ്രതിഷേധത്തെ മറികടന്നും നടപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ചട്ടങ്ങള്‍ മറികടന്ന് കൂടുതല്‍ പ്രാവശ്യം ബോണ്ടിറക്കാനാണ് പിഎംഒ നിര്‍ദ്ദേശം നല്‍കിയത്. ആദ്യം പുറത്തിറക്കിയ 200 കോടി രൂപയുടെ ബോണ്ടില്‍ 95 ശതമാനവും പോയത് ബിജെപിക്കുമാണ്. എന്താണ് ഇലക്ട്രല്‍ ബോണ്ട്, എതിര്‍പ്പിന്റെ കാരണങ്ങളെന്ത്? ഏഷ്യാനെറ്റ് ന്യൂസ് ദില്ലി റീജ്യണല്‍ എഡിറ്റര്‍ പ്രശാന്ത് രഘുവംശം വിശദമാക്കുന്നു.