Jun 14, 2020, 4:27 PM IST
ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന കഴിഞ്ഞ ദിവസം ട്വിറ്ററില്‍ സംഘടിപ്പിച്ച ഒരു ചോദ്യോത്തര സെക്ഷനും അതിൽ വന്ന മറുപടികളുമാണ് ഇപ്പോൾ വൈറൽ. റെയ്‌നയുടെ ജീവിതം സിനിമയാക്കിയാല്‍ സ്വന്തം വേഷത്തില്‍ ആര് അഭിനയിക്കണമെന്നാണ് എന്നായിരുന്നു ഒരു ചോദ്യം. റെയ്‌ന നിര്‍ദ്ദേശിച്ചത് രണ്ട് താരങ്ങളെ. ബോളിവുഡ് താരം ഷാഹിദ് കപൂറും മലയാളത്തിന്‍റെ പ്രിയ താരം ദുല്‍ഖർ സൽമാനെയും. ലോക്ക് ഡൗണ്‍ ദിവസങ്ങളില്‍ സമയം ചെലവഴിക്കാന്‍ പാചക പരീക്ഷണങ്ങള്‍ നടത്താറുണ്ടെന്നും റെയ്‌ന പറയുന്നു.