Aug 28, 2020, 4:37 PM IST
അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം കൊവിഡ് പരിശോധന നടത്തുന്ന രണ്ടാമത്തെ വലിയ രാജ്യം ഇന്ത്യയാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയാണ് ലോകത്തേറ്റവും പരിശോധന നടത്തുന്നതെന്നും ട്രംപിന്റെ അവകാശവാദം. നാലുകോടി പേരില്‍ അമേരിക്ക പരിശോധന നടത്തിയതായും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി വീണ്ടും തെരഞ്ഞെടുത്ത ദേശീയ കണ്‍വെന്‍ഷനിലെ മറുപടി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.