'വൈറസിനെതിരെ പ്രതിരോധം മാത്രം പോര, കീഴ്‌പ്പെടുത്തണം'; ചെയ്യേണ്ടതെന്ത്? നിര്‍ദേശവുമായി ലോകാരോഗ്യ സംഘടന

Mar 24, 2020, 12:44 PM IST

കൊറോണ വൈറസ് ബാധ മൂലമുള്ള മരണസംഖ്യ കുതിച്ചുയരുന്നു. 16,527 പേര്‍ക്കാണ് ഇത് വരെ ജീവന്‍ നഷ്ടമായത്. ഇറ്റലിയിലെ മരണസംഖ്യ 6077 ആയി ഉയര്‍ന്നു. തിങ്കളാഴ്ച മാത്രം ഇറ്റലിയില്‍ 601 പേരാണ് മരണമടഞ്ഞത്. ഈ സാഹചര്യത്തില്‍ മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന രംഗത്തെത്തി. കോവിഡ് 19 ന്റെ വ്യാപനം അനുദിനം വര്‍ധിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.