അച്ഛന്‍ മരിച്ചപ്പോള്‍ ഒരു നോക്ക് കാണാന്‍ പറ്റിയില്ല; നയന പറയുന്നത് കൊവിഡ് കാലത്തെ ത്യാഗത്തിന്റെ കഥയാണ്

May 12, 2020, 6:04 PM IST

ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ നയന തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയാണ്.
അച്ഛന്‍ മരിച്ചപ്പോള്‍ മറ്റുളളവര്‍ക്ക് ബുദ്ധിമുട്ടാകാതിരിക്കാന്‍ നാട്ടില്‍ പോകേണ്ടെന്ന് നയന തീരുമാനിച്ചു.കൊവിഡ് പടരുന്ന ബെംഗളരുവില്‍ നിന്ന് താന്‍ ചെന്നിരുന്നെങ്കില്‍ മറ്റാര്‍ക്കും ചടങ്ങില്‍ പങ്കെടുക്കാന്‍ ആകില്ലായിരുന്നുവെന്ന് നയന.നയന പറയുന്നത് കൊവിഡ് കാലത്തെ ത്യാഗത്തിന്റെ കഥയാണ്.യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി കൂടിയാണ് നയന