മരിച്ചത് 3,300 പേരെന്ന് ചൈന: വുഹാനില്‍ മാത്രം മരിച്ചത് 42,000 പേരെന്ന് ജനങ്ങള്‍, വാദം പൊളിയുന്നു

Mar 31, 2020, 1:12 PM IST

കൊവിഡ് വ്യാപനം തുടങ്ങിയത് ചൈനയിലാണ്. 3,300 പേര്‍ മരിച്ചുവെന്നാണ് ചൈനീസ് അധികൃതര്‍ പറയുന്നത്. എന്നാല്‍ വുഹാനില്‍മാത്രം കുറഞ്ഞത് 42,000 പേര്‍ മരിച്ചെന്ന് പ്രദേശവാസികള്‍ പറയുന്നുവെന്നാണ് ബ്രിട്ടിഷ് മാധ്യമം ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണ വൈറസ് പിടിപെട്ട് മരിച്ചവരുടെ എണ്ണം ചൈന മറച്ചുവയ്ക്കുന്നതായാണ് സൂചനകള്‍.