ചൈനയില്‍ മൂന്ന് ദിവസത്തിന് ശേഷം പുതിയ കൊവിഡ് കേസ്; ആശുപത്രിയില്‍ ചികിത്സയില്‍ ആറായിരത്തോളം പേര്‍, വീഡിയോ

Mar 22, 2020, 5:33 PM IST

കൊവിഡ് വൈറസിന്റെ തുടക്കം ചൈനയിലായിരുന്നു. വൈറസിനെ പ്രതിരോധിക്കാന്‍ രാജ്യം പൂര്‍ണമായി അടച്ചുപൂട്ടിയിരുന്നു. ഇതിന്റെ ഫലമായി തന്നെ വൈറസ് വ്യാപനം തടയാന്‍ ചൈനയ്ക്കായി. എന്നാല്‍ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ചൈനയില്‍ പ്രാദേശികമായ ആദ്യ കൊറോണ പോസിറ്റീവ് കേസ് സ്ഥിരീകരിച്ചു. ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്.