രോഗലക്ഷണമില്ലെങ്കിലും കൊവിഡ് വന്നേക്കാം! കണ്ടെത്താന്‍ ഇനി രക്തപരിശോധന; വീഡിയോ

Mar 28, 2020, 3:52 PM IST

ഇന്ത്യയിലും കൊവിഡ് പടരുകയാണ്. കൊവിഡ് ലക്ഷണങ്ങള്‍ കാണിക്കാത്തവരുടെ രക്ത പരിശോധന നടത്താനുള്ള സംവിധാനം ഇന്ത്യയില്‍ നടപ്പിലാക്കാനൊരുങ്ങുന്നു. വൈറസ് വ്യാപനത്തിന്റെ തോത് കണക്കാക്കാന്‍ ആണിത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ മുതിര്‍ന്ന ശാസ്ത്രജ്ഞയായ നിവേദിത ഗുപ്ത പറയുന്നത് ഇത്തരത്തില്‍ രക്ത പരിശോധനയ്ക്കായി 10 ലക്ഷം കിറ്റുകള്‍ അവര്‍ നിര്‍മ്മിക്കുമെന്നാണ്.