vuukle one pixel image

'ഞങ്ങള്‍ പരസ്പരം സ്‌നേഹിക്കുന്നു,ഒന്നും കൂടുതലുമില്ല, ഒന്നും കുറവുമില്ല': മോശം കമന്റുകള്‍ക്ക് അനൂപിന്റെ മറുപടി

Jun 25, 2021, 12:07 PM IST

നടനും ബിഗ് ബോസ് താരവുമായ അനൂപ് കൃഷ്ണന്റെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്, ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും താരം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ സൈബറിടത്തില്‍ ചിലര്‍ ശ്രദ്ധിച്ചത് മറ്റ് കാര്യങ്ങളാണ്. അനൂപിനേക്കാള്‍ വണ്ണമുണ്ട് പങ്കാളിയായ ഡോ. ഐശ്വര്യക്കെന്ന് അവര്‍ കണ്ടെത്തി. അത് മാത്രമല്ല, പ്രായക്കൂടുതല്‍ തോന്നുന്നെന്നും അനൂപിന് ഐശ്വര്യ മാച്ചല്ലെന്നും അവരില്‍ ചിലര്‍ വിധിയെഴുതി. മറ്റ് ചിലര്‍ക്ക് അറിയേണ്ടത് കല്യാംണം കഴിക്കുമ്പോള്‍ സ്ത്രീധനം വാങ്ങുന്നുണ്ടോയെന്നായിരുന്നു.