Sep 30, 2020, 2:35 PM IST
അശ്ലീല യൂട്യൂബര്‍ക്കെതിരെ പ്രതിഷേധിച്ച ഭാഗ്യലക്ഷ്മിയെയും സുഹൃത്തുക്കളെയും അഭിനന്ദിച്ച് നടി ലിസി രംഗത്ത്.സമൂഹ മാധ്യമങ്ങള്‍ വഴി വിഷം കുത്തിവയ്ക്കുന്ന വിചിത്രം സ്വഭാവമുള്ളരും സമര്‍ത്ഥരെന്ന് നടിക്കുന്ന ക്രിമിനലുകളും മഹാമാരിയായി തീര്‍ന്നിരിക്കുകയാണ്. സ്ത്രീകളോട് പ്രത്യേകിച്ചും പെണ്‍കുട്ടികളോടാണ് ഇത്തരം നീക്കങ്ങള്‍. ഇത്തരക്കാര്‍ വാരിയെറിയുന്ന ചെളി സമൂഹത്തിലെ ഭൂരിപക്ഷത്തിലേക്കല്ല. മറിച്ച് ന്യൂനപക്ഷങ്ങള്‍ക്കിടയിലാണ് ചെന്നുവീഴുന്നത്. പ്രശ്‌നം സര്‍ക്കാരിനും സമൂഹത്തിനും മുന്നില്‍ കൊണ്ടുവരാന്‍ ഭാഗ്യലക്ഷ്മിക്ക് കഴിഞ്ഞുവെന്ന് ലിസി പറയുന്നു.