Jun 10, 2020, 11:21 PM IST
രോഗികളുടെ എണ്ണം കൂടുമ്പോഴും, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ മികവ് പുലര്‍ത്തുന്നതായി അഭിമാനിക്കുന്ന കേരളത്തെ ഞെട്ടിച്ച രണ്ടുവാര്‍ത്തകള്‍ ഇന്നുവന്നത് ഒരേ കേന്ദ്രത്തില്‍ നിന്നാണ്. കൊവിഡിന് ചികിത്സ തേടുന്നയാളും നിരീക്ഷണത്തില്‍ കഴിയുന്നയാളും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കൊവിഡ് വാര്‍ഡില്‍ തൂങ്ങിമരിക്കുകയായിരുന്നു. പോരാട്ടം അടുത്തഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തിന് പിഴയ്ക്കുന്നതെവിടെ?