Mar 24, 2020, 10:18 AM IST
നിര്‍ഭയയുടെ ഘാതകരെ തൂക്കിലേറ്റിയപ്പോള്‍ ഇത് മാതൃകയാകുമെന്നും രാജ്യത്ത് സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ കുറയുമെന്നും എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍ സംഭവിക്കുന്നത് മറിച്ചാണ്. രാജ്യത്ത് വീണ്ടും കൂട്ടബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. ഉത്തര്‍പ്രേദശില്‍ നിന്നും മധ്യപ്രദേശില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് എതിരെ നടന്ന ക്രൂര പീഡനത്തിന്റെ റിപ്പോര്‍ട്ടുകളെത്തുന്നു.