ആറ് മാസം മുമ്പും അമ്മക്കെതിരെ നാട്ടുകാര്‍ പരാതി നല്‍കി; 12 കാരിയുടെ ആത്മഹത്യയില്‍ ദുരൂഹത നീങ്ങുമോ ?

Jun 15, 2020, 6:00 PM IST


ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ 12 വയസ്സുകാരിയുടെ ആത്മഹത്യയില്‍ അമ്മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം. ആറ് മാസം മുമ്പും കുട്ടിയെ ഉപദ്രവിക്കുന്നുവെന്ന് കാട്ടി ഇവര്‍ക്കെതിരെ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. അതേസമയം, മരണത്തില്‍ അസ്വാഭാവികതയില്ലെന്നും ആത്മഹത്യ തന്നെയാണെന്നും പൊലീസ് പറയുന്നു. ആലപ്പുഴയില്‍ നിന്നും കൃഷ്ണമോഹന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.