സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ

May 13, 2024, 3:52 PM IST

'ന്നാ താൻ കേസ് കൊട്' സിനിമയിൽ നിന്നും പിറന്ന രണ്ടു കഥാപാത്രങ്ങൾ - സുരേശനും സുമലതയും. അവരുടെ പ്രണയത്തിന്റെ കഥ പറയുകയാണ് 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം, മുഴുനീള ആക്ഷേപഹാസ്യ സിനിമയാണ്. രാജേഷ് മാധവനും ചിത്ര നായരും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയിൽ ജിനു ജോസും ശ്രദ്ധേയമായ കഥാപാത്രമാകുന്നു. സംവിധായകനും അഭിനേതാക്കളും സംസാരിക്കുന്നു.