Mar 10, 2022, 8:43 PM IST
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ ബിജെപി മികച്ച വിജയം നേടിയപ്പോൾ തിളങ്ങി നിൽക്കുന്നത് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്. യുപിയുടെ ചരിത്രത്തിലാദ്യമായാണ് കാലാവധി പിന്നിട്ട ശേഷം ഒരു മുഖ്യമന്ത്രി വീണ്ടും അധികാരത്തിലെത്തുന്നത്. 403ൽ 270 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിലെത്തുന്നത്. കോൺഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് നേരിടേണ്ടി വന്നത്. മായാവതിയുടെ പാർട്ടിയായ ബി.എസ്.പിക്ക് ഒരു സീറ്റ് മാത്രമാണ് നേടാനായത്.