Mar 11, 2022, 2:23 PM IST
മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി ഗവർണറെ കണ്ട് രാജികത്ത് കൈമാറി. രാവിലെ കോൺഗ്രസ് നേതാക്കളുടെ യോഗം ചണ്ഡീഗഢിൽ നടന്നിരുന്നു. പിന്നാലെയാണ് ചന്നി രാജി സമർപ്പിച്ചത്. പഞ്ചാബിൽ അധികാരത്തിലേറുന്ന ആം ആദ്മി പാർട്ടി (Aam Aadmi Party) സർക്കാരുമായി കോൺഗ്രസ് സഹകരിക്കുമെന്നും,ഭരിച്ചിരുന്ന കാലയളവിൽ നിരവധി ജനക്ഷേമ പ്രവർത്തനങ്ങൾ നടത്താൻ കോൺഗ്രസിന് കഴിഞ്ഞുവെന്നും ചന്നി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം,അധികാരത്തിലെത്തിയ എഎപി പാർട്ടി നേതാക്കൾ സർക്കാർ രൂപീകരണത്തിനായുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.