Mar 10, 2022, 4:29 PM IST
ഭഗവന്ത് മാൻറെ ഫ്ളക്സുകളുമായി എഎപി അനുയായികൾ ആഹ്ലാദ പ്രകടനങ്ങൾ നടത്തി. നിരവധി പ്രമുഖ നേതാക്കൾ അടിപതറി വീണ പഞ്ചാബ് തിരഞ്ഞെടുപ്പിൽ എഎപി തിളക്കമാർന്ന വിജയമാണ് സ്വന്തമാക്കിയത്. സാധാരണക്കാരുടെ അഭിപ്രായം തേടിയ ശേഷം നേതാവിനെ പ്രഖ്യാപിച്ച് പഞ്ചാബിൻറെയാകെ ജനവിധി പോക്കറ്റിലാക്കിയ ആപ്പ് രാഷ്ട്രീയം ലോക്സഭാ സെമിഫൈനലിന് മുന്നോടിയായുള്ള മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്. അന്നത്തെ ജനകീയാഭിപ്രായത്തിൽ 90 ശതമാനമായിരുന്നു ഭഗവന്ത് മാന്റെ ജനകീയത. നിലപാടിലുറച്ചാൽ പിന്നെ മാറാത്ത പഞ്ചാബ് ജനത അതുക്കും മേലെ നൽകിയാണ് ഇപ്പോൾ ഭഗവന്തിനെ മുഖ്യമന്ത്രി കസേരയിലേക്ക് ആനയിക്കുന്നത്.