Mar 14, 2022, 11:09 AM IST
പാലക്കാട്ടെ യുവമോർച്ച ന്മേതാവ് അരുൺ കുമാറിന്റെ കൊലപാതകത്തിൽ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി മിഥുൻ കീഴടങ്ങി. ആലത്തൂർ പൊലീസ് സ്റ്റേഷനിലെത്തിയാണ് മിഥുൻ കീഴടങ്ങിയത് . ഡിവൈഎഫ്ഐ തരൂർ ഏരിയ കമ്മിറ്റി അംഗമാണ് മിഥുൻ. നേരത്തെ മിഥുന്റെ സഹോദരൻ ഉൾപ്പെടെ ആറ് പേർ അറസ്റ്റിലായിരുന്നു. ക്ഷേത്രത്തിന്റെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിലാണ് യുവമോർച്ച പ്രവർത്തകൻ അരുൺ കുമാറിന് കുത്തേറ്റത്. കഴിഞ്ഞ രണ്ടാം തീയതിയായിരുന്നു സംഭവം. നെന്മാറ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അരുൺ മരിച്ചത്. രാഷ്ട്രീയ കൊലപാതകമല്ലെന്നാണ് പൊലീസ് കണ്ടെത്തൽ.