'വിടില്ല ഞാന്‍.....'; സിംഹവുമായി മൃ​ഗശാല സൂക്ഷിപ്പുകാരന്‍റെ വടംവലി, പിന്നീട് സംഭവിച്ചത്

By Web Team  |  First Published Mar 21, 2024, 12:53 PM IST

ജെയ് ബ്രൂവർ എന്ന മൃ​ഗശാല സൂക്ഷിപ്പുകാരനാണ് ഈ വീഡിയോയിലെ സിംഹത്തിന്‍റെ എതിരാളി.  വീഡിയോയിൽ ഇരുവരും സർവശക്തിയുമെടുത്ത് വാശിയോടെ മത്സരത്തിൽ പങ്കെടുക്കുന്നത് കാണാം.



തുവരെ കണ്ടതൊന്നുമല്ല കളി, ഇതാണ് കളി. ഒരു മൃ​ഗശാല സൂക്ഷിപ്പുകാരൻ സിംഹവുമായി ന‍‌ടത്തുന്ന വടംവലി മത്സരത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഈ മത്സരത്തിൽ ആരായിരിക്കും ജയിക്കുക? കാട്ടിലെ രാജാവോ അതോ മനുഷ്യനോ? ഏറെ ആകാംശ ഉയര്‍ത്തുന്ന വടംവലി മത്സരത്തിന്‍റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി പേര്‍ കണ്ടുകഴിഞ്ഞു. 

ജെയ് ബ്രൂവർ എന്ന മൃ​ഗശാല സൂക്ഷിപ്പുകാരനാണ് ഈ വീഡിയോയിലെ സിംഹത്തിന്‍റെ എതിരാളി. ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച വീഡിയോയിൽ ഇരുവരും സർവശക്തിയുമെടുത്ത് വാശിയോടെ മത്സരത്തിൽ പങ്കെടുക്കുന്നത് കാണാം. സിംഹം തന്‍റെ കൂട്ടിനുള്ളിൽ നിന്നും ബ്രൂവർ കൂടിന് പുറത്ത് നിന്നുമാണ് പരസ്പരം വടം വലിക്കുന്നത്. കൂട്ടിന്‍റെ ഇരുമ്പ് വേലിക്കിടയിൽ ക്രമീകരിച്ചിരിക്കുന്ന ഒരു ദ്വാരത്തിലൂടെയാണ് വടം സിംഹത്തിന്‍റെ കൂട്ടിലേക്ക് ഇട്ടു കൊടുത്തിരിക്കുന്നത്. വ‌ടം കടിച്ചു പിടിച്ച് തന്‍റെ എതിരാളിയെ തോൽപ്പിക്കാനായി സിംഹം നടത്തുന്ന ശ്രമം കാണേണ്ടതാണ്. 

Latest Videos

19,000 രൂപയ്ക്ക് 'യുഎസില്‍ നിന്ന് മുംബൈ'യിലേക്ക് വിമാനം; ടിക്കറ്റ് വില കണ്ട് സോഷ്യല്‍ മീഡിയ ഞെട്ടി

ഭാര്യക്ക് സിസേറിയൻ, 5,000 രൂപ വേണമെന്ന് സ്വിഗ്ഗി ഏജന്‍റ്, ഫോണ്‍ നമ്പറിന് പകരം ക്യൂആർ കോഡ്; കുറിപ്പ് വൈറല്‍

ഒടുവിൽ, കാട്ടിലെ രാജാവയാ താന്‍ തന്നെയാണ് ശക്തിമാൻ എന്ന് തെളിയിച്ച് കൊണ്ട് സിംഹം മത്സരത്തിൽ വിജയിക്കുന്നു. തോൽവി സമ്മതിച്ച ബ്രൂവർ താൻ 'തോറ്റു' എന്ന് കാണിക്കുന്ന ഒരു ബോർഡ് പിടിച്ചുകൊണ്ട് നിൽക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. ലയൺ ടഗ് ഓഫ് വാർ എന്ന ക്യാപ്ഷനോടെ ജെയ് ബ്രൂവർ തന്നെയാണ് ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. ഇത്തവണയും എന്നെ തോൽപ്പിച്ചിരിക്കുന്നു. എന്നാലും പ്രതികാരത്തോടെ ഞാൻ അടുത്ത വർഷം തീർച്ചയായും തിരിച്ചെത്തുമെന്നും അദ്ദേഹം വീഡിയോയ്ക്ക് ഒപ്പം കുറിച്ചു.

2024 ഏപ്രില്‍ 8 ന്‍റെ സമ്പൂര്‍ണ സൂര്യഗ്രഹണം പ്രവചിച്ച് 1970 ലെ പത്രം; പ്രവചനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

വീഡിയോ ഇതിനോടകം നാല് ലക്ഷത്തിലധികം ആളുകൾ കാണുകയും നിരവധി ലൈക്കുകൾ നേടുകയും ചെയ്തു. മൃ​ഗശാലാ ജീവനക്കാൻ ഇത്തരത്തിൽ രസകരമായി മൃ​ഗങ്ങളുമായി ഇടപഴകുന്ന നിരവധി വീഡിയോ സാമൂഹിക മാധ്യമത്തിലൂടെ ഇതിന് മുമ്പും പങ്കുവച്ചിട്ടുണ്ട്. മൂന്ന് വലിയ സിംഹങ്ങൾക്കൊപ്പം ഒരാൾ ഭയമില്ലാതെ ഫുട്ബോൾ കളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ നേരത്തെ വൈറലായിരുന്നു.

'വരൂ, കാണൂ... എസി കോച്ചിലെ കാഴ്ച'; ആ കാഴ്ച കണ്ടത് 17 ലക്ഷം പേർ, പതിവ് പോലെ, 'ഇപ്പോ ശരിയാക്കാ'മെന്ന് റെയിൽവേ
 

click me!