ദീപാവലി ദിവസം ആകെ കിട്ടിയത് 300 രൂപ; വൈറലായ ഡെലിവറി ഏജന്‍റിന്‍റെ വാദം തള്ളി സൊമാറ്റോ രംഗത്ത്

By Web Team  |  First Published Nov 10, 2024, 3:17 PM IST

ദീപാവലി ദിവസം ആകെ കിട്ടിയത് ഏഴ് ഓർഡറുകള്‍. ആകെ കിട്ടിയത് 300 രൂപയെന്ന ഡെലിവറി ഏജന്‍റിന്‍റെ വീഡിയോ വ്യാജമാണെന്ന് അവകാശപ്പെട്ട സൊമാറ്റോ തന്നെ രംഗത്ത്.
 



ദീപങ്ങളുടെ ആഘോഷമാണ് ദീപാവലി. എവരും സന്തോഷത്തോടെ രാത്രിയില്‍ ദീപങ്ങള്‍ കത്തിച്ചും പടക്കം പൊട്ടിച്ചും ആഘോഷിച്ചപ്പോള്‍ തനിക്ക് ആ ദിവസം മൊത്തം ഓടിയിട്ടും ആകെ സമ്പാദിക്കാന്‍ കഴിഞ്ഞത് വെറും 300 രൂപയാണെന്ന മീററ്റ് ആസ്ഥാനമായുള്ള സൊമാറ്റോ ഡെലിവറി ഏജന്‍റിന്‍റെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ദീപാവലിക്ക് ആറ് മണിക്കൂർ ജോലി ചെയ്തതായും മൊത്തം എട്ട് ഓർഡറുകൾ വിതരണം ചെയ്തതായും അദ്ദേഹം അവകാശപ്പെട്ടു.  എന്നാല്‍, ആ അവകാശ വാദം തെറ്റാണെന്ന് സൊമാറ്റോ അവകാശവാദം ഉന്നയിച്ചു. 

ഡെലിവറി ഏജന്‍റിന്‍റെ കുറിപ്പ് സൊമാറ്റോയ്ക്കെതിരെ നിരവധി കുറിപ്പുകള്‍ക്ക് കാരണമായി. ഓരോ ഓർഡറിനും അനാവശ്യ കാശ് ഈടാക്കുന്ന ഡെലവറി ആപ്പുകള്‍ തങ്ങളുടെ തൊഴിലാളികള്‍ക്ക് കാര്യമായ കാശൊന്നും നല്‍കുന്നില്ലെന്നും അവരെ അമിതമായി ജോലി ചെയ്യിക്കുകയാണെന്നും നിരവധി പേര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സോമാട്ടോ തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്. ഡെലിവറി ഏജന്‍റ് ദീപാവലിക്ക് ജോലി ചെയ്തിട്ടില്ലെന്നും വീഡിയോയിൽ റിപ്പോർട്ട് ചെയ്ത അദ്ദേഹത്തിന്‍റെ വരുമാന കണക്കുകൾ യഥാർത്ഥ വരുമാനത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നുമായിരുന്നു സൊമാറ്റോ സമൂഹ മാധ്യമത്തില്‍ കുറിച്ച്. ഒപ്പം പ്രത്യേകിച്ചും ഉത്സവ സമയങ്ങളില്‍ തങ്ങളുടെ ഡെലിവറി ഏജന്‍റുമാര്‍ക്ക് മത്സരപരമായ വരുമാനത്തിന് മുൻഗണന നൽകുന്നുവെന്നും സൊമാറ്റോ എഴുതി. 

Latest Videos

undefined

പ്രായത്തിൽ ഏറെ മുതിർന്നവർ ജീവിത പങ്കാളികളായാൽ ഗുണങ്ങൾ ഏറെ; യുവതിയുടെ വെളിപ്പെടുത്തൽ വൈറൽ

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ritik tomar (@ritiktomar767)

ജപ്പാനിലെ മൃഗങ്ങൾ മനുഷ്യരേക്കാൾ സംസ്കാര സമ്പന്നർ; ഇന്ത്യൻ വിനോദ സഞ്ചാരിയെ അഭിവാദ്യം ചെയ്ത് മാൻ; വീഡിയോ വൈറൽ

Recent articles around one of our delivery partners from Meerut earning ₹300 for working more than 6 hours on the day of Diwali were inaccurate and disturbing to us. Our delivery partners are at the heart of our service and we make sure we offer them with great earning…

— zomato (@zomato)

വീട് വിറ്റു, ജോലി രാജിവച്ചു, താമസം തെരുവിലേക്ക് മാറ്റി; എല്ലാം ക്രൂയിസ് കപ്പലില്‍ സഞ്ചരിക്കാൻ, പക്ഷേ

ദീപാവലിക്ക് ഡെലിവറി ഏജന്‍റ് ജോലി ചെയ്തിട്ടില്ല. ഒക്ടോബർ 30 ന് അദ്ദേഹം 6 മണിക്കൂർ ജോലി ചെയ്തു. എന്നാല്‍ വാര്‍ത്തകളില്‍ കാണുന്നത് പോലെ അദ്ദേഹം ദീപാവലി ദിവസം ലോഗിൻ ചെയ്തില്ല. അദ്ദേഹം 10 ഓർഡറുകൾ വിതരണം ചെയ്യുകയും മൊത്തത്തിൽ 695 രൂപ സമ്പാദിക്കുകയും ചെയ്തു. അതേ ദിവസം, മീററ്റിൽ ശരാശരി 10 മണിക്കൂർ ചെലവഴിച്ച ധാരാളം ഡെലിവറി പങ്കാളികൾ 1200-1300 രൂപ വരെ സമ്പാദിച്ചുവെന്നും സോമാറ്റോ കുറിച്ചു. തെറ്റായ കണക്കുകളും വിവരണങ്ങളും പങ്കുവയ്ക്കപ്പെടുന്നത് വ്യക്തികളുടെ ഉപജീവനം അന്തസ്, പ്രചോദനം എന്നിവയെ ബാധിക്കുമെന്നും സോമാറ്റോ കൂട്ടിച്ചേര്‍ത്തു. ഒപ്പം തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കപ്പെടുന്നത് ഒഴിവാക്കാൻ ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നുവെന്നും അവര്‍ എഴുതി. സൊമാറ്റോ ഡെലിവറി ഏജന്‍റായ റിതിക് തോമറാണ് തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ അത്തരമൊരു വീഡിയോ പങ്കുവച്ച്. വീഡിയോ വളരെ വേഗം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു. ഇത് സോമാറ്റോയ്ക്ക് ക്ഷീണം ചെയ്തതിന് പിന്നലെയാണ് കമ്പനി വിശദീകരണവുമായി രംഗത്തെത്തിയത്.  .

click me!