സവാരിയല്ല സാറേ...! ട്രക്ക് ഡ്രൈവർമാരുടെ പണിമുടക്കിന് പിന്നാലെ കുതിരപ്പുറത്ത് സെമാറ്റോ ഡെലിവറി ചെയ്യുന്ന യുവാവ്

By Web Team  |  First Published Jan 3, 2024, 12:44 PM IST

പെട്രോള്‍ പമ്പുകള്‍ പലതും കാലിയാവുകയും ചില പെട്രോള്‍ പമ്പുകള്‍ അടയ്ക്കുകയും ചെയ്തു. പക്ഷേ, സൊമാറ്റോ ഡെലിവറി മുടക്കാന്‍ പറ്റില്ല. അപ്പോള്‍ യാത്രയ്ക്കായി എന്ത് ചെയ്യും? ഹൈദ്രാബാദിലെ ഒരു സൊമാറ്റോ ഡെലിവറിക്കാരന്‍ കണ്ടെത്തിയ മാര്‍ഗ്ഗം ലളിതമായിരുന്നു. പഴമയിലേക്ക് പോവുക.



ട്രക്ക് ഡ്രൈവര്‍മാര്‍ പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ പെട്രോള്‍ പമ്പുകള്‍ പലതും കാലിയാവുകയും ചില പെട്രോള്‍ പമ്പുകള്‍ അടയ്ക്കുകയും ചെയ്തു. പക്ഷേ, സൊമാറ്റോ ഡെലിവറി മുടക്കാന്‍ പറ്റില്ല. അപ്പോള്‍ യാത്രയ്ക്കായി എന്ത് ചെയ്യും? ഹൈദ്രാബാദിലെ ഒരു സൊമാറ്റോ ഡെലിവറിക്കാരന്‍ കണ്ടെത്തിയ മാര്‍ഗ്ഗം ലളിതമായിരുന്നു. പഴമയിലേക്ക് പോവുക. അതേ, അദ്ദേഹം സൊമാറ്റോ ഡെലിവറിക്കായി തെരഞ്ഞെടുത്തത് ഒരു കുതിരയെ ആയിരുന്നു. കുതിരയുടെ പുറത്ത് കയറി സൊമാറ്റോ ഡെലിവറി ബാഗുമായി പോകുന്ന ആളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി മുന്നേറുകയാണ്. 

Arbaaz The Great തന്‍റെ എക്സ് (ട്വിറ്റര്‍) അക്കൌണ്ട് വഴി പങ്കുവച്ച വീഡിയോ ഇതിനകം അറുപത്തിനാലായിരത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. അസാധാരണമായ കഴ്ച കണ്ട നിരവധി പേര്‍ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാനെത്തി. വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി, 'ഹൈദരാബാദിലെ പെട്രോള്‍ പമ്പുകള്‍ അടച്ചതിനാൽ ഇമ്പീരിയൽ ഹോട്ടലിന് സമീപമുള്ള ചഞ്ചല്‍ഗുഡയില്‍ കുതിരപ്പുറത്ത് ഭക്ഷണം എത്തിക്കാനായി സൊമാറ്റോ ഡെലിവറി ബോയ് പുറത്തിറങ്ങി.' വീഡിയോയില്‍ അത്യാവശ്യം തിരക്കുള്ള ഒരു റോഡിലൂടെ സൊമാറ്റോ ഡെലിവറി ബാഗുമായി കുതിരപ്പുറത്ത് പോകുന്നയാളെ കാണാം. വാഹനങ്ങള്‍ കുതിരക്കാരനെ കടന്ന് പോകുമ്പോഴും അയാള്‍ തന്‍റെ കുതിരയെ മുന്നോട്ട് നയിച്ചു. 

Latest Videos

തിയ്യ, നായര്‍ ജാതികള്‍ക്ക് വടക്ക് പടിഞ്ഞാറന്‍ ഇന്ത്യക്കാരുമായി ജനിതക ബന്ധമെന്ന് പഠനം !

Bolde Kuch bhi Kardete 😅
Due To Closure of in Hyderabad, A Zomato Delivery boy came out to deliver food on horse at near to imperial hotel. pic.twitter.com/UUABgUPYc1

— Arbaaz The Great (@ArbaazTheGreat1)

സ്വപ്ന ജീവിതം! ഇന്ത്യന്‍ ദമ്പതികള്‍ വാനില്‍ 30,000 കിലോമീറ്റർ ദൂരമുള്ള പാൻ-അമേരിക്കൻ യാത്ര പൂര്‍ത്തിയാക്കി

'അത് ശ്രദ്ധ നേടാനുള്ള തന്ത്ര'മാണെന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. 'കൃത്യസമയത്തുള്ള ഡെലിവറി അല്ലെങ്കിൽ വൈകിയുള്ള ഡെലിവറിക്ക് സൗജന്യം. വിശക്കുമ്പോള്‍ സമയത്ത് ഭക്ഷണം കഴിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ.' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. 'പെട്രോള്‍ കാശും പരിസ്ഥിതിയും സംരക്ഷിക്കാം' എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്. 'നിസ്വാര്‍ത്ഥമായ അര്‍പ്പണബോധം' എന്ന് കുറിച്ചവരും കുറവല്ല. 'ഭക്ഷണം, തിരക്കേറിയ സവാരിയെ മറികടന്നെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും കുതിരശക്തിയുടെ വളരെ രസകരമായ തെരഞ്ഞെടുപ്പ്.' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചത്. 

ഉള്ളം കൈയിലിട്ട് പമ്പരം കറക്കുന്ന പോലെ; അയാൾ പുതുവത്സരാഘോഷത്തിലെ ബാർ ടെന്‍ററായിരുന്നില്ലെന്ന് ആനന്ദ് മഹീന്ദ്ര
 

click me!