ഒരുപാട് പേർ അവളുടെ നിശ്ചയദാർഢ്യത്തെയും ജോലി ചെയ്ത് അതിജീവിക്കാനുള്ള മനോധൈര്യത്തെയും പുകഴ്ത്തി. എന്നാൽ, അതേസമയം തന്നെ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ കുറിച്ചും സുരക്ഷയെ കുറിച്ചും ആശങ്കപ്പെട്ടവരും ഉണ്ടായിരുന്നു.
ഗുജറാത്തിലെ രാജ്‍കോട്ടിൽ നിന്നുള്ള ഒരു വനിതാ സൊമാറ്റോ ഡെലിവറി ഏജന്റിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അനേകങ്ങളാണ് ഈ വീഡിയോ കണ്ടിരിക്കുന്നതും അതിന് കമന്റുകൾ നൽകിയിരിക്കുന്നതും. തന്റെ ചെറിയ മകനുമായിട്ടാണ് ഇവർ ഭക്ഷണം എത്തിക്കാൻ വേണ്ടി പോകുന്നത് എന്നതാണ് വീഡിയോയെ വ്യത്യസ്തമാക്കുന്ന കാര്യം.
വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് vishvid എന്ന യൂസറാണ്. വീഡിയോയിൽ ബൈക്കിൽ പോകുന്ന യുവതി തന്റെ മുന്നിലായി മകനെയും ഇരുത്തിയിരിക്കുന്നത് കാണാം. താൻ ഒരു ഹോട്ടൽ മാനേജ്‌മെൻ്റ് വിദ്യാർത്ഥിയാണെന്നാണ് അവർ വീഡിയോയിൽ വെളിപ്പെടുത്തുന്നത്. എന്നാൽ, തനിക്ക് കുട്ടിയെയും കൂടി കൊണ്ടുചെല്ലാൻ അനുവദിക്കുന്ന ഒരു ജോലി കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരുന്നു. സൊമാറ്റോയിൽ ജോലി ചെയ്യുമ്പോൾ അതിന് സാധിക്കുന്നുണ്ട്. കുട്ടിയെയും കൂട്ടി ജോലിക്ക് പോവാം. അതിനാലാണ് ആ ജോലി ചെയ്യുന്നത് എന്നാണ് അവൾ പറയുന്നത്.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഒരുപാട് പേർ അവളുടെ നിശ്ചയദാർഢ്യത്തെയും ജോലി ചെയ്ത് അതിജീവിക്കാനുള്ള മനോധൈര്യത്തെയും പുകഴ്ത്തി. എന്നാൽ, അതേസമയം തന്നെ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ കുറിച്ചും സുരക്ഷയെ കുറിച്ചും ആശങ്കപ്പെട്ടവരും ഉണ്ടായിരുന്നു.
നമുക്കറിയാം, ഇന്ന് സിംഗിൾ മദറായിട്ടുള്ള സ്ത്രീകൾക്ക് ജോലി ചെയ്യാനുള്ള സാഹചര്യം കണ്ടെത്തുക എന്നത് വളരെ കഠിനമാണ്. കുഞ്ഞിനെ ആരെ ഏൽപ്പിച്ചുപോകും എന്നത് തന്നെയാണ് പ്രധാന പ്രശ്നം. ഡേ കെയറിൽ വിടാനും മാത്രം ശമ്പളമുള്ള ജോലിയില്ലാത്ത സ്ത്രീകളെ സംബന്ധിച്ച് കുഞ്ഞുങ്ങളെ എവിടെ ഏൽപ്പിക്കും എന്നത് വലിയ ആശങ്കയായി മാറാറാണ് പതിവ്.
എന്തായാലും, ഇത്തരത്തിലുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ ഉയരാൻ ഈ വീഡിയോ കാരണമായി മാറിയിട്ടുണ്ട്.
'ഭർത്താവിന്റെ നല്ല ജീനുകൾ പാഴാക്കരുത്'; 9 കുട്ടികളുടെ അമ്മ, 12 രാശിയിലും കുട്ടികൾ വേണമെന്ന് ആഗ്രഹം