എന്നാലും ഇതെങ്ങനെ? യൂട്യൂബർ തന്ന സമ്മാനം കണ്ട് ഞെട്ടി ഡെലിവറി ജോലിക്കാർ..!

By Web Team  |  First Published Dec 24, 2023, 10:40 AM IST

അത് വാങ്ങുമ്പോൾ ജെഫിന്റെ കണ്ണ് നിറയുകയും അയാൾ സ്റ്റീവനെ കെട്ടിപ്പിടിക്കുന്നതും കാണാം. പിന്നീട് വന്നതിൽ ഒരാൾ സ്റ്റീവനെ തിരിച്ചറിയുന്നുണ്ട്.


യൂട്യൂബർമാരുടെ വിവിധ തരം പ്രാങ്കുകൾ ഓരോ ദിവസവും നമ്മൾ സോഷ്യൽ മീഡിയകളിൽ കാണാറുണ്ട്. അതിൽ തന്നെ ആളുകൾക്ക് പണമോ മറ്റെന്തെങ്കിലും സമ്മാനമോ ഒക്കെ കൊടുക്കുന്ന അനേകം യൂട്യബർമാരും ഉണ്ട്. അതിലൊരു യൂട്യൂബറാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന സ്റ്റീവൻ ഷാപ്പിറോ. 

സ്റ്റീവൻ ഇപ്പോൾ ചെയ്ത ഒരു പ്രാങ്കാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. പ്രാങ്കിനൊടുക്കം നിരവധി ഡെലിവറി തൊഴിലാളികൾക്ക് അയാൾ പണം നൽകുന്നതും കാണാം. ശരിക്കും ക്രിസ്മസ് സമ്മാനം. 41000 രൂപയാണ് ഇയാൾ ഓരോ ഡെലിവറി ജോലിക്കാർക്കും കൊടുക്കുന്നത്. സ്റ്റീവൻ ഷെയർ ചെയ്ത വീഡിയോയിൽ അയാളുടെ പാഴ്സലുമായി വിവിധ ഡെലിവറി ജോലിക്കാർ വരുന്നത് കാണാം. 

Latest Videos

ആദ്യം വരുന്നത് ജെഫ് എന്നൊരാളാണ്. അയാൾ പാഴ്സൽ സ്റ്റീവനെ ഏൽപ്പിക്കുന്നു. ആ സമയത്ത് സ്റ്റീവൻ ജെഫിനോട് തനിക്കൊരു സഹായം ചെയ്യുമോ എന്ന് ചോദിക്കുന്നുണ്ട്. ഒരു ഫോൺ നമ്പർ ജെഫിന് കൊടുത്തുകൊണ്ട് ഇത് തന്റെ ബോസിന്റെ നമ്പറാണ്. ഒന്ന് വിളിച്ച് താൻ ജോലി അവസാനിപ്പിക്കുകയാണ് എന്ന് പറയാമോ എന്നാണ് സ്റ്റീവൻ ചോദിക്കുന്നത്. ജെഫ് അതുപോലെ ചെയ്യുന്നു. ഫോൺ വച്ച ശേഷം സ്റ്റീവൻ ടിപ്പ് എന്ന നിലയിൽ ജെഫിന്റെ കയ്യിൽ വച്ചുകൊടുക്കുന്നത് ഒരുകെട്ട് നോട്ടുകളാണ്. 

അത് വാങ്ങുമ്പോൾ ജെഫിന്റെ കണ്ണ് നിറയുകയും അയാൾ സ്റ്റീവനെ കെട്ടിപ്പിടിക്കുന്നതും കാണാം. പിന്നീട് വന്നതിൽ ഒരാൾ സ്റ്റീവനെ തിരിച്ചറിയുന്നുണ്ട്. ഇതുപോലെ പല ഡെലിവറി ജോലിക്കാർക്കും സ്റ്റീവൻ പണം നൽകുന്നത് കാണാം. പലരും വളരെ അധികം സന്തോഷത്തോടെയാണ് അത് സ്വീകരിക്കുന്നത്. എന്നാൽ, ഡെലിവറി ജോലിക്കാരനായ ഫ്രാൻസിസ്കോ എന്നൊരാൾ ആ പണം നിരസിച്ചു. 

ഏതായാലും സ്റ്റീവൻ യൂട്യൂബിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ നിരവധിപ്പേരാണ് കണ്ടിരിക്കുന്നത്. എല്ലാവരും ഇങ്ങനെ ഒരു കാര്യം ചെയ്തതിന് യൂട്യൂബറെ അഭിനന്ദിക്കുകയാണുണ്ടായത്. 

വായിക്കാം: ജോലി കിട്ടിയ ഉടനെ കരഞ്ഞുകൊണ്ട് പോസ്റ്റ്, വെറും രണ്ടുമാസത്തിനുള്ളിൽ ആ ജോലിയിൽ നിന്നും പിരിച്ചുവിട്ടെന്നും യുവതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!