വാരിവലിച്ച് ഭക്ഷണം കഴിക്കും, എന്നിട്ടും 113 കിലോ കുറച്ചതെങ്ങനെ? 33 മില്ല്യണ്‍ പേര്‍ കണ്ട വീഡിയോ

By Web TeamFirst Published Sep 10, 2024, 11:42 AM IST
Highlights

33 മില്ല്യണിലധികം പേർ വീഡിയോ കണ്ടുകഴിഞ്ഞു. സ്പൈസി നൂഡിൽസ് കഴിച്ചുകൊണ്ടുള്ള ഈ വീഡിയോയിൽ പെരി പറയുന്നത് രണ്ട് വർഷമായി താൻ ഇങ്ങനെയുള്ള വീഡിയോ ഒന്നും ഷൂട്ട് ചെയ്തിട്ടില്ല, ഇതെല്ലാം തന്നെ നേരത്തെ ചെയ്ത് വച്ചതാണ് എന്നാണ്. 

ആഴ്ചകൾ കൊണ്ട്, മാസങ്ങൾ കൊണ്ട്, വർഷങ്ങൾ കൊണ്ട് ഒക്കെ ശരീരഭാരം കുറച്ച് ഞെട്ടിക്കുന്ന മേക്കോവർ നടത്തുന്ന ഒരുപാട് പേരെ നമ്മൾ കണ്ടിട്ടുണ്ടാവും. അതുപോലെ, തന്റെ ഫോളോവേഴ്സിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കയാണ് ഒരു യൂട്യൂബർ. നിക്കോകാഡോ അവോക്കാഡോ എന്നറിയപ്പെടുന്ന നിക്കോളാസ് പെരി എന്ന യൂട്യൂബറാണ് രണ്ട് വർഷം കൊണ്ട് 113 കിലോ കുറച്ച് എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്. 

ഞെട്ടാൻ കാരണം മറ്റൊന്നുമല്ല, ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകളാണ് പെരി എപ്പോഴും തന്റെ യൂട്യൂബ് ചാനലിൽ പങ്കുവയ്ക്കുന്നത്. അതും വലിയ അളവിൽ ഭക്ഷണം കഴിച്ചു കൊണ്ടുള്ള വീഡിയോകളാണ് മിക്കവാറും പെരി ഷെയർ ചെയ്യുന്നത്. അതിനിടയിൽ പെരി എങ്ങനെ തടി കുറച്ചു എന്നത് മിക്കവാറും ആളുകൾക്ക് കൗതുകം സമ്മാനിച്ചു. എന്നാൽ, അതിന് പെരിയുടെ കയ്യിൽ കൃത്യമായി ഉത്തരമുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി പെരി ഭക്ഷണം നിയന്ത്രിക്കുന്നുണ്ട്. ആളുകൾ യൂട്യൂബിലൂടെ കണ്ടുകൊണ്ടിരിക്കുന്ന, നിറയെ ഭക്ഷണം കഴിക്കുന്ന വീഡിയോകൾ പെരി നേരത്തെ തന്നെ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിരുന്നതാണത്രെ. 

Latest Videos

'ടു സ്റ്റെപ്പ് എഹെഡ്' എന്ന ടൈറ്റിലിലാണ് തന്റെ ശരീരഭാരം കുറച്ചതിനെ കുറിച്ച് പെരി വിവരിക്കുന്നത്. വളരെ പെട്ടെന്നാണ് ആ വീഡിയോ വൈറലായി മാറിയത്. 33 മില്ല്യണിലധികം പേർ വീഡിയോ കണ്ടുകഴിഞ്ഞു. സ്പൈസി നൂഡിൽസ് കഴിച്ചുകൊണ്ടുള്ള ഈ വീഡിയോയിൽ പെരി പറയുന്നത് രണ്ട് വർഷമായി താൻ ഇങ്ങനെയുള്ള വീഡിയോ ഒന്നും ഷൂട്ട് ചെയ്തിട്ടില്ല, ഇതെല്ലാം തന്നെ നേരത്തെ ചെയ്ത് വച്ചതാണ് എന്നാണ്. 

എന്നാലും രണ്ട് വർഷം കൊണ്ട് തടി കുറയ്ക്കാൻ പോകുമ്പോൾ തന്റെ ഫാൻസിനായി ഇത്രയധികം വീഡിയോകൾ നേരത്തെ റെക്കോർഡ് ചെയ്ത് വയ്ക്കാനുള്ള പെരിയുടെ മനസിനെ പലരും അഭിനന്ദിച്ചു. അതുപോലെ, പരിശ്രമിച്ച് ശരീരഭാരം കുറച്ചതിലും യൂട്യൂബറെ അഭിനന്ദിച്ചവർ ഒരുപാടാണ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സോഷ്യൽ എക്സ്പെറിമെന്റ് എന്നാണ് പെരി ഇതിനെ വിശേഷിപ്പിച്ചത്. 

വായിക്കാം: മക്കൾക്ക് അസുഖമാണെന്ന് പറഞ്ഞ് ലീവെടുക്കരുത്, കമ്പനിയിലെ വ്യത്യസ്തമായൊരു നിയമം, വിമർശനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!