ഇന്ത്യ ഒട്ടും വൃത്തിയില്ലാത്ത മോശം സ്ഥലം; വീഡിയോയുമായി 6 വർഷത്തിനുശേഷം ഇന്ത്യയിലെത്തിയ യൂട്യൂബർ, വലിയ വിമർശനം

By Web Team  |  First Published Sep 20, 2024, 12:27 PM IST

50 മിനിറ്റ് നീണ്ടുനിൽക്കുന്ന വീഡിയോയിൽ ഇന്ത്യയിലെ വൃത്തിയില്ലാത്ത ട്രെയിനുകൾ, റോഡിലെ കുഴികൾ, തിരക്കുള്ള റോഡുകൾ, തെരുവുകളിലെ മാലിന്യങ്ങൾ തുടങ്ങി നെ​ഗറ്റീവായിട്ടുള്ള കാര്യങ്ങളാണ് ഏറെയും കാണിക്കുന്നത്.


ആറ് വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിവന്ന യൂട്യൂബർക്ക് വലിയ വിമർശനം. ഇന്ത്യയിലെത്തിയ ശേഷം പങ്കുവച്ച വീഡിയോയുടെ പേരിലാണ് യൂട്യൂബർ ഇപ്പോൾ വിമർശനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. 'ഞാൻ ഇന്ത്യ സന്ദർശിച്ചു, അതുകൊണ്ട് നിങ്ങൾ സന്ദർശിക്കേണ്ടതില്ല' എന്ന കാപ്ഷനോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. 

ദില്ലിയിലെയും കൊൽക്കത്തയിലെയും യാത്രയിൽ നിന്നുള്ള വീഡിയോകളാണ് 'Bald and Bankrupt' എന്ന് അറിയപ്പെടുന്ന ബെഞ്ചമിൻ റിച്ച് എന്ന യൂട്യൂബർ പങ്കുവച്ചിരിക്കുന്നത്. 50 മിനിറ്റ് നീണ്ടുനിൽക്കുന്ന വീഡിയോയിൽ ഇന്ത്യയിലെ വൃത്തിയില്ലാത്ത ട്രെയിനുകൾ, റോഡിലെ കുഴികൾ, തിരക്കുള്ള റോഡുകൾ, തെരുവുകളിലെ മാലിന്യങ്ങൾ തുടങ്ങി നെ​ഗറ്റീവായിട്ടുള്ള കാര്യങ്ങളാണ് ഏറെയും കാണിക്കുന്നത്. യാത്ര ചെയ്യാൻ ഏറ്റവും നിരാശാജനകമായ സ്ഥലം എന്നാണ് റിച്ച് ഇന്ത്യയെ വിമർശിച്ചത്. ഇതോടെയാണ് ആളുകൾ തിരികെ യൂട്യൂബറെയും വിമർശിച്ചു തുടങ്ങിയത്. 

Latest Videos

undefined

'ഞാൻ 2018 -ൽ ഈ യൂട്യൂബ് ചാനൽ ആരംഭിച്ചപ്പോൾ, എൻ്റെ ആദ്യ വീഡിയോകൾ നിർമ്മിക്കാൻ ഞാൻ ഇന്ത്യയിലേക്ക് പറന്നു. 6 വർഷത്തിന് ശേഷം, ഹിന്ദുസ്ഥാനിലെ കാര്യങ്ങൾ എങ്ങനെ പുരോഗമിക്കുന്നുവെന്ന് കാണാനാണ് ഇപ്പോൾ താൻ തിരികെ എത്തിയിരിക്കുന്നത്' എന്നാണ് വീഡിയോയുടെ തുടക്കത്തിൽ റിച്ച് പറയുന്നത്. ഇന്ത്യയിലെ തൻ്റെ ആദ്യ ദിവസം പഹർഗഞ്ചാണ് റിച്ച് സന്ദർശിക്കുന്നത്. അവിടെ വച്ച് നാട്ടുകാരോട് ഇയാൾ സംസാരിക്കുന്നതും കൈപിടിച്ച് കുലുക്കുന്നതും ഒക്കെ കാണാം. എന്നാൽ, തനിക്ക് അസുഖം വരാൻ ആ​ഗ്രഹമില്ല എന്ന് പറഞ്ഞുകൊണ്ട് നിരന്തരം കൈവൃത്തിയാക്കുന്നതും കാണാം. 

അതുപോലെ, കൊൽക്കത്തയിലെ ട്രെയിൻയാത്രയും ന​ഗരങ്ങളിലെ മാലിന്യങ്ങൾ നിറഞ്ഞ സ്ഥലങ്ങളും അടക്കം കാണിച്ച് ഇന്ത്യയെ പൂർണമായും വിമർശിച്ചുകൊണ്ടാണ് റിച്ചിന്റെ വീഡിയോ മുന്നോട്ട് പോകുന്നത്. പിന്നാലെ, വീഡിയോയെ വിമർശിച്ചുകൊണ്ട് നിരവധിപ്പേരാണ് കമന്റുകൾ നൽകിയത്. ഇന്ത്യയിലെ മോശം സാഹചര്യങ്ങൾ മാത്രം കാണിച്ചുകൊണ്ട് ഇന്ത്യയെ മോശമാക്കി എന്നതാണ് നേരിടുന്ന പ്രധാന ആരോപണം. ഇയാളുടെ ഇന്ത്യയിലേക്കുള്ള വിസ എന്നേക്കുമായി ബാൻ ചെയ്യും എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

click me!