വാതിലിൽ മുട്ടി മിഠായി ചോദിക്കും, കിട്ടിക്കഴിഞ്ഞാൽ വീട്ടുവാടക കൊടുക്കും; യുവാവിന് അഭിനന്ദനപ്രവാഹം

By Web TeamFirst Published Nov 4, 2024, 8:18 AM IST
Highlights

പിന്നെയും പല വീടുകളിലും യുവാവ് ചെല്ലുന്നുണ്ട്. ചിലരൊക്കെ മിഠായിയും പകരം യുവാവ് പണവും നൽകുന്നു. 'വാടകക്കാശ്' എന്ന് പറഞ്ഞാണ് നൽകുന്നത്. ചിലരൊക്കെ പണം വാങ്ങാൻ‌ മടി കാണിക്കുന്നുണ്ട്.

പലതരത്തിലുള്ള വീഡിയോകളും നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. അതിൽ ചില യൂട്യൂബർമാർ എന്തെങ്കിലും തരത്തിലുള്ള പ്രാങ്കുകളോ പരീക്ഷണങ്ങളോ ഒക്കെ നടത്തുന്നതും കാണാം. അതുപോലെ ഒരു യൂട്യൂബറുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ഹാലോവീന് കുറച്ച് ദിവസം മുമ്പാണ് ThatWasEpic എന്ന ചാനൽ നടത്തുന്ന ജുവാൻ ഗോൺസാലസ് വീഡിയോ പകർത്തിയിരിക്കുന്നത്. സാധാരണ ഹാലോവീൻ ദിവസങ്ങളിലാണ് 'ട്രിക്ക് ഓർ ട്രീറ്റ്' വിദേശ രാജ്യങ്ങളിൽ നടക്കുന്നത്. ഇത് പ്രകാരം ഓരോ വീട്ടിലും മിഠായികൾ ഒരുക്കി വച്ചിട്ടുണ്ടാവും. വിവിധ വേഷങ്ങളിലെത്തുന്നവർ ഓരോ വീട്ടിലും പോയി മിഠായികൾ ചോദിക്കുന്ന പതിവും ഉണ്ട്.

Latest Videos

എന്നാൽ, ജുവാൻ ഹാലോവീന് കുറച്ച് ദിവസം മുമ്പ് തന്നെ അത്തരത്തിലുള്ള കോസ്റ്റ്യൂം ധരിച്ച് ഓരോ വീടിന്റെയും മുന്നിൽ ചെല്ലുന്നതാണ് വീഡിയോയിൽ കാണുന്നത്. ശേഷം അവരോട് മിഠായിക്ക് ആവശ്യപ്പെടുന്നു. എന്നാൽ, ഇത്ര നേരത്തെ എന്താണ് ഈ യുവാവ് ട്രിക്ക് ഓർ ട്രീറ്റും ആവശ്യപ്പെട്ട് എത്തിയിരിക്കുന്നത് എന്നാണ് പലരുടേയും സംശയം.

ചിലരൊക്കെ മിഠായി കൊടുക്കുന്നുണ്ട്. ആദ്യം കയറിച്ചെന്ന വീട്ടിലെ സ്ത്രീ യുവാവിനോട് നേരിട്ട് ചോദിക്കുന്നുണ്ട് 'എന്താണ് നേരത്തെ' എന്ന്. പിന്നീട് അവർ മിഠായി നൽകുന്നതും കാണാം. എന്നാൽ, തിരികെ യുവാവ് അവർക്ക് പണം നൽകുകയാണ്. അവർ ആകെ അമ്പരന്നു പോകുന്നു. പിന്നീട് അത് വാങ്ങുന്നു. തന്റെ നായ മരിച്ചുവെന്നും അതിന്റെ വിഷമത്തിലായിരുന്നു താനെന്നും അവർ പറയുന്നുണ്ട്.

പിന്നെയും പല വീടുകളിലും യുവാവ് ചെല്ലുന്നുണ്ട്. ചിലരൊക്കെ മിഠായിയും പകരം യുവാവ് പണവും നൽകുന്നു. 'വാടകക്കാശ്' എന്ന് പറഞ്ഞാണ് നൽകുന്നത്. ചിലരൊക്കെ പണം വാങ്ങാൻ‌ മടി കാണിക്കുന്നുണ്ട്.

മൂന്ന് ദിവസം കൊണ്ട് 545K ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. യുവാവിനെ അഭിനന്ദിച്ചുകൊണ്ടാണ് കമന്റുകൾ ഏറെയും.

'യുവാക്കളെല്ലാം വിദേശത്തേക്ക്, ഇന്ത്യയിൽ പ്രായമായവർ മാത്രമാണോ ബാക്കിയാവുക?' വൈറലായി ഡോക്ടറുടെ പോസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!