'നന്നായി ചുംബിക്കണം'; നാക്കിന് താഴത്തെ ടിഷ്യു നീക്കം ചെയ്ത് യുവതി

By Web Team  |  First Published Apr 21, 2023, 9:11 AM IST

ശസ്ത്രക്രിയ ചെയ്യുന്നതുവരെ ഞാൻ ആരെയും യഥാർത്ഥമായി ചുംബിച്ചിട്ടില്ലെന്ന് എനിക്ക് തോന്നി. അതൊരു അദ്വിതീയ വികാരമാണ്. ഇപ്പോള്‍ ചുംബിക്കുമ്പോൾ എന്‍റെ നാവ് അയഞ്ഞതായി തോന്നുന്നു. താൻ മുമ്പ് ചുംബിച്ച ആളുകൾ തന്നെ ഇത് വിലയിരുത്തണെന്നാണ് തന്‍റെ ആഗ്രഹമെന്നും അവര്‍ പറഞ്ഞു. 



ഗ്രഹത്തിന് വേണ്ടി ജീവിക്കാനായി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറാകുന്നവരാണ് പുതിയ തലമുറ. അത്തരത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ അമ്പത് ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള ഒരു ഇന്‍ഫ്ലുവന്‍സര്‍ ചെയ്തതെന്താണെന്നോ? തന്‍റെ നാക്കിന്‍റെ താഴെയുള്ള ഒരു ദശ മുറിച്ച് കളഞ്ഞു. അങ്ങനെ ചെയ്യുന്നതിന്  അവര്‍ക്ക് ഒരു കാരണമുണ്ടായിരുന്നു. 'നന്നായി ചുംബിച്ച് ഒരു മികച്ച ചുംബനക്കാരി'യാകണമെന്നായിരുന്നു അവരുടെ ആഗ്രഹം. 

റോഷെൽ ഗാരറ്റ് എന്ന 22 കാരി സാമൂഹിക മാധ്യമങ്ങളില്‍ സെഹ്‌ലി ജി എന്നാണ് അറിയപ്പെടുന്നത്. തന്‍റെ നാവ് ഏങ്ങനെയാണ് ജീവിതത്തെ ബാധിച്ചതെന്ന് അവര്‍ അടുത്തിടെ ജാം പ്രസിനോട് പങ്കുവച്ചു. നാവിനെ വായയുടെ അടിഭാഗവുമായി ബന്ധിപ്പിക്കുന്ന ടിഷ്യുവായ 'ലിഗ്വല്‍ ഫ്രെനുലം' വളരെ ചെറുതായതിനാല്‍ ഭക്ഷണം കഴിക്കുമ്പോഴും ഭക്ഷണം ചവയ്ക്കുമ്പോഴും പ്രശ്നങ്ങളുണ്ടാക്കുന്നു. മാത്രമല്ല, അതിലേറെ അവരെ വിഷമിപ്പിച്ചത് നന്നായി ചുംബിക്കുന്നതിന് ഈ ടിഷ്യു തടസമാണെന്നായിരുന്നു. അതിനായി അവള്‍ 'ലിഗ്വല്‍ ഫ്രെനുലം' മുറിച്ച് മാറ്റുകയായിരുന്നു. 

Latest Videos

undefined

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by XEHLI G (@xehli)

മരണാനന്തര ജീവിതാനുഭവത്തിൽ 'ബാറില്‍ പോയി' എന്ന അവകാശവാദവുമായി ഒരു അമേരിക്കക്കാരൻ

ചുംബനത്തിൽ നിന്ന് ലഭിക്കേണ്ട സന്തോഷത്തിന്‍റെ അഭാവം തന്‍റെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്നായിരുന്നു സെഹ്‌ലി ജി പറഞ്ഞത്. ആത്മവിശ്വാസം ഉയര്‍ത്താന്‍ ആ ശരീരഭാഗം നീക്കം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അതിന് മുമ്പ് തനിക്ക് ഒരിക്കലും ചുംബിക്കുമ്പോള്‍ സുഖം തോന്നിയിട്ടില്ലെന്നും എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം മറ്റുള്ളവരെ ചുംബിക്കുന്നത് ആസ്വദിക്കാനാകുമെന്നും റോഷെൽ അവകാശപ്പെട്ടു. ശസ്ത്രക്രിയ ചെയ്യുന്നതുവരെ ഞാൻ ആരെയും യഥാർത്ഥമായി ചുംബിച്ചിട്ടില്ലെന്ന് എനിക്ക് തോന്നി. അതൊരു അദ്വിതീയ വികാരമാണ്. ഇപ്പോള്‍ ചുംബിക്കുമ്പോൾ എന്‍റെ നാവ് അയഞ്ഞതായി തോന്നുന്നു. താൻ മുമ്പ് ചുംബിച്ച ആളുകൾ തന്നെ ഇത് വിലയിരുത്തണെന്നാണ് തന്‍റെ ആഗ്രഹമെന്നും അവര്‍ പറഞ്ഞു. 

കുട്ടിയായിരിക്കുമ്പോൾ തന്നെ ഈ ശസ്ത്രക്രിയ നടത്തേണ്ടതായിരുന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. അവളുടെ ശിശുരോഗ വിദഗ്ദ്ധൻ അന്ന് തന്നെ ഇത് ശുപാർശ ചെയ്തിരുന്നു.  എന്നാല്‍ മകള്‍ക്ക് വേദനയുണ്ടാകുമെന്നതിനാല്‍ അമ്മ അതിന് തടസം നിന്നു. അന്ന് അതുകൊണ്ടാണ് അത് നടക്കാതെ പോയതെന്നും അവര്‍ന പറയുന്നു. വളര്‍ന്നതിന് ശേഷവും വേദനയെ തനിക്ക് ഭയമായിരുന്നു. അതിനാലാണ് ഈ ശസ്ത്രക്രിയ ഇത്രയും വൈകിയതെന്നും അവര്‍ പറയുന്നു.

പ്രമുഖ എയർവെയ്സ് കമ്പനി 8 ലക്ഷം രൂപയുടെ ബിസിനസ് ക്ലാസ് ടിക്കറ്റുകൾ വിറ്റത് വെറും 25,000 രൂപയ്ക്ക് !

click me!