'ഏലിയന്‍ മമ്മികളെ തിരിച്ചറിഞ്ഞു'; വീഡിയോ കണ്ട് ലോകം ഞെട്ടി !

By Web Team  |  First Published Sep 18, 2023, 1:07 PM IST

ജെയിമി മൗസാന്‍ താന്‍ കണ്ടെത്തിയ രണ്ട് ഏലിയന്‍ മമ്മികളെ മെക്സിക്കോയില്‍ വച്ച് പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ ലോകം മുഴുവനും ഏലിയനുകളെ കുറിച്ചുള്ള അന്വേഷണത്തിലായി. 


പെറുവിൽ നിന്ന് വീണ്ടെടുക്കപ്പെട്ട ആയിരത്തിലധികം വർഷം പഴക്കമുള്ള ഏലിയൻ 'മമ്മി'കള്‍ എന്ന വ്യാഖ്യാനത്തോടെ കഴിഞ്ഞ സെപ്തംബർ 12 ന് മെക്സിക്കോയിലെ യുഎഫ്ഒ ഹിയറിംഗിൽ പ്രദർശിപ്പിച്ച രണ്ട്  പെട്ടികളില്‍ കാണിച്ച അന്യഗ്രഹ ജീവികളുടെ മമ്മികള്‍ ഒരു വലിയ തട്ടിപ്പിന്‍റെ ബാക്കിയാണെന്ന സംശയം ശക്തമായി. നീണ്ട തലയും, കൈകളില്‍ മൂന്ന് വിരലുകളുമുള്ള ഒരു പ്രത്യേക രൂപമായിരുന്നു സ്പോര്‍ട്സ് ജേണലിസ്റ്റായ ഹോസെ ജെയിമി മൗസാന്‍ പ്രദര്‍ശിപ്പിച്ചത്. ഇതിന് പിന്നാലെ ലോകത്തിന്‍റെ മൊത്തം ശ്രദ്ധയും ഈ അത്യഅപൂര്‍വ്വ മമ്മിയിലേക്കായി. പിന്നാലെ ലോകം മുഴുവനും ഏലിയനുകളെ കുറിച്ചും യുഎഫ്ഒകളെ കുറിച്ചുമുള്ള വാര്‍ത്തകള്‍ നിറഞ്ഞു. കൂടുതല്‍ പഠനങ്ങള്‍ നടത്താതെ വാര്‍ത്ത സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നാണ് നാസ അറിയിച്ചത്. ഇതിനിടെയാണ് പ്രദര്‍ശിപ്പിക്കപ്പെട്ട മമ്മികള്‍ എന്താണെന്ന് വെളിപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. 

എല്ലാ ആശങ്കകള്‍ക്കും ഒടുവില്‍ ഹോസെ ജെയിമി മൗസാന്‍ അവതരിപ്പിച്ച അന്യഗ്രഹ മമ്മികള്‍ കലാപരമായി സൃഷ്ടിച്ച കേക്കുകളാണെന്നാണ് വെളിപ്പെടുത്തല്‍. റിയലിസ്റ്റിക് രൂപത്തിലുള്ള കേക്കുകളും പേസ്ട്രികളും തയ്യാറാക്കുന്നതില്‍ പ്രശസ്തമായ ബേക്കർ ബെൻ കുള്ളനാണ് ഈ ഏലിയന്‍ മമ്മികളെയും സൃഷ്ടിച്ചത്. സെപ്തംബർ 15-ന് ഇൻസ്റ്റാഗ്രാമിൽ കുള്ളൻ തന്‍റെ എലിയന്‍ മമ്മി കേക്കുകളെ മുറിക്കുന്ന വീഡിയോ പങ്കുവച്ചു. ഈ വീഡിയോ കണ്ട പലരും അത്ഭുതപ്പെട്ടു. നാല് ദിവസത്തോളം ലോക ശ്രദ്ധ നേടിയ മമ്മികള്‍ വെറും കോഫീ കേക്കാണെന്ന് വിശ്വസിക്കാന്‍ വീഡിയോ കണ്ട പലരും തയ്യാറായില്ല. "നിങ്ങൾ ഇത് വിശ്വസിക്കില്ല. സത്യം അവിടെയുണ്ട്, ” എന്ന കുറിപ്പോടെയായിരുന്നു ബെന്‍ കുള്ളന്‍ തന്‍റെ വീഡിയോ പങ്കുവച്ചത്. എന്നാല്‍, ബെന്‍ കുള്ളന്‍ മുറിച്ചത് മെക്സിക്കോയില്‍ പ്രദര്‍ശിപ്പിച്ച അതേ ഏലിയന്‍ മമ്മികളാണോയെന്ന് സ്ഥിരീകരണമില്ല. മൗസാന്‍റെ മമ്മികളും ബെൻ കുള്ളന്‍റെ മമ്മിയും തമ്മില്‍ പ്രകടമായ വ്യത്യസങ്ങളുണ്ടെന്നും ചിലര്‍ കുറിച്ചു. സംഗതി എന്തായാലും സാമൂഹിക മാധ്യമങ്ങളില്‍ ഏലിയന്‍ മമ്മി കേയ്ക്ക് സൂപ്പര്‍ ഹിറ്റാണ് !

Latest Videos

നീണ്ട തലയും, മൂന്ന് വിരലുകളുള്ള കൈകളും, മെക്സിക്കന്‍ കോണ്‍ഗ്രസില്‍ അന്യഗ്രഹ ജീവികള്‍, വസ്തുത ഇതാണ്

ഗണേശ ചതുർത്ഥി; 65 ലക്ഷം രൂപയുടെ നോട്ടുകളും നാണയങ്ങളും കൊണ്ട് അലങ്കരിച്ച് ഗണേശ ക്ഷേത്രം !

"ബ്രേക്കിംഗ് ന്യൂസ്" എന്ന തരത്തില്‍ ബെൻ കുള്ളൻ നിർമ്മിച്ച വീഡിയോയിൽ ശവപ്പെട്ടിയിൽ സ്ഥാപിച്ചിരിക്കുന്ന അന്യഗ്രഹജീവിയുടെ മമ്മി കാണാം. ഒരു കത്തി ഉപയോഗിച്ച്, അദ്ദേഹം മമ്മിയുടെ മുഖം മുറിക്കുന്നു. അത് ചോക്ലേറ്റ് ഫ്രോസ്റ്റിംഗും മൃദുവായ കേക്കും കൊണ്ട് നിറഞ്ഞതായിരുന്നു. തുടര്‍ന്ന് പാതി മുറിഞ്ഞ മമ്മിയുടെ മുഖത്തിന്‍റെ ഒരു ക്ലോസപ്പ് കൂടി വീഡിയോയില്‍ പങ്കുവയ്ക്കുന്നു. വീഡിയോ കണ്ട ഒരു കാഴ്ചക്കാരനെഴുതിയത്, "ഇത് കണ്ടതിന് ശേഷം നിങ്ങൾക്ക് മറ്റൊരു ഗ്രഹത്തിൽ നിന്നും ഓർഡറുകൾ ലഭിക്കും."  എന്നായിരുന്നു. “ഇത് വളരെ നന്നായി ചെയ്തു, കത്തി മുഖത്തേക്ക് കുത്തിയപ്പോള്‍ ഞാൻ അൽപ്പം നിലവിളിച്ചു,” എന്നായിരുന്നു മറ്റൊരു കമന്‍റ്. 

സ്പോര്‍ട്സ് ജേണലിസ്റ്റായ ഹോസെ ജെയിമി മൗസാനാണ് 1000 വർഷം പഴക്കമുള്ള അന്യഗ്രഹജീവികളുടെ മമ്മികളാണെന്ന് അവകാശപ്പെട്ട വസ്കുക്കള്‍ പ്രദര്‍ശിപ്പിച്ചത്. ഇതോടൊപ്പം പെറുവിലെ നസാക്കാ ലൈനിന് സമീപത്ത് നിന്ന് 2017ല്‍ കണ്ടെത്തിയതെന്ന അവകാശവാദത്തോടെയായിരുന്നു ഈ മമ്മികള്‍ അവതരിപ്പിക്കപ്പെട്ടത്. മെക്സിക്കോയുടെ നാഷണല്‍ ഓട്ടോണോമസ് സര്‍വ്വകലാശാല നടത്തിയ കാര്‍ബണ്‍ ഡേറ്റിംഗില്‍ ഈ മമ്മികള്‍ക്ക് ആയിരം വര്‍ഷം പഴക്കമാണെന്നും ഇത്തരത്തിലുള്ള തെളിവ് ആദ്യമായാണ് അവതരിപ്പിക്കുന്നതെന്നും ഹോസെ ജെയിമി മൗസാന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. പ്രദര്‍ശിപ്പിക്കപ്പെട്ട അവശിഷ്ടങ്ങളില്‍ എക്സ് റേ പരിശോധനയും ഡിഎന്‍എ പരിശോധനയും നടത്തിയതായി സയന്‍റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ഓഫ് ദി മെക്സികന്‍ നേവി ഡയറക്ടര്‍ ജോസേ ദേ ജീസസ് സ്കേല്‍ ബെനിറ്റേസ് വിശദമാക്കിയിരുന്നു. ഇതിന് മുമ്പും ഇത്തരം അവകാശവാദവുമായി രംഗത്തെത്തിയിട്ടുള്ള വ്യക്തിയാണ് ജെയിമി മൗസാൻ. 2017 -ൽ പെറുവിൽ ഇത്തരമൊരു അന്യഗ്രഹ ജീവിയെ ലഭിച്ചെന്ന് പറഞ്ഞ് ചില ശരീരങ്ങൾ ഇദ്ദേഹം പ്രദർശിപ്പിച്ചിരുന്നു. എന്നാല്‍ അവ കൃത്രിമമായി നിർമ്മിച്ച പാവകളെയായിരുന്നുവെന്ന് തിരിച്ചറിഞ്ഞിരുന്നു. '

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

click me!