അമ്പമ്പോ.. ; 26 അടി നീളം, 2 ടണ്ണിലേറെ ഭാരം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് ഇതുതന്നെയെന്ന് ശാസ്ത്രജ്ഞർ

By Web Team  |  First Published Feb 22, 2024, 3:47 PM IST

വടക്കൻ പച്ച അനക്കോണ്ട എന്നർത്ഥം വരുന്ന യൂനെക്ടസ് അക്കയിമ എന്നാണ് അനക്കോണ്ടയ്ക്ക് നൽകിയിരിക്കുന്ന പേര്. 'വലിയ പാമ്പ്' എന്നാണ് അക്കയിമയുടെ അർത്ഥം. 



മസോൺ മഴക്കാടുകളുടെ ഏതാണ്ട് മധ്യഭാഗത്ത് ലോകത്തിലെ ഏറ്റവും വലിയ പാമ്പിനെ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. ഒരു നാഷണൽ ജിയോഗ്രാഫിക് യാത്രയ്ക്കിടെയാണ്, ടിവി വൈൽഡ് ലൈഫ് ബ്രോഡ്കാസ്റ്റർ പ്രൊഫസർ ഫ്രീക് വോങ്ക് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത ഭീമാകാരമായ അനക്കോണ്ടയെ കണ്ടെത്തിയത്. ഈ പാമ്പിന് 200 കിലോയിലധികം ഭാരവും 26 അടി നീളവും ഇതിന്‍റെ തലയ്ക്ക് മനുഷ്യന്‍റെ തലയോളം വലിപ്പവുമുണ്ട്. ഗ്രഹത്തിലെ ഏറ്റവും വലുതും ഭാരമേറിയതുമായ അനാകോണ്ടയാണ് ഇതെന്നാണ് വിലയിരുത്തൽ.

നടൻ വിൽ സ്മിത്തും സംഘവും നാഷണൽ ജിയോഗ്രാഫിക്കിന്‍റെ ഡിസ്നി + പരമ്പരയായ പോൾ ടു പോൾ (Pole to Pole) ചിത്രീകരിക്കുന്നതിനിടെയാണ് 'രക്ഷസ പാമ്പി'നെ കണ്ടെത്തിയത്. വടക്കൻ പച്ച അനക്കോണ്ട എന്നർത്ഥം വരുന്ന യൂനെക്ടസ് അക്കയിമ എന്നാണ് അനക്കോണ്ടയ്ക്ക് നൽകിയിരിക്കുന്ന പേര്. 'വലിയ പാമ്പ്' എന്നാണ് അക്കയിമയുടെ അർത്ഥം. പ്രൊഫസർ വോങ്ക് കൂറ്റൻ അനക്കോണ്ടയുടെ അരികിൽ നിൽക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ അനക്കോണ്ടയാണ് വീഡിയോയിൽ ഉള്ളതെന്ന് അദ്ദേഹം പോസ്റ്റിൽ കുറിച്ചു.

Latest Videos

ലോട്ടറി എടുക്കുന്നെങ്കില്‍ ഇങ്ങനെ എടുക്കണം; 28 -കാരന് അടിച്ച സമ്മാനത്തുക കേട്ട് ഞെട്ടി ലോകം !

'ജസ്റ്റ് ലൈക്ക് എ വാവ്'; തുമ്പിക്കൈ കൊണ്ട് നടി ആദ ശര്‍മ്മയെ ചുറ്റിപ്പിടിക്കുന്ന ആനക്കുട്ടിയുടെ വീഡിയോ വൈറല്‍

ഈ അനക്കോണ്ടകൾ ഇടയ്ക്കിടെ ഇരയെ വളരെ വേഗത്തിൽ അവയുടെ ശക്തമായ ശരീരഘടന ഉപയോഗിച്ച്  ശ്വാസംമുട്ടിച്ച് മുഴുവനായി വിഴുങ്ങുകയാണ് ചെയ്യുന്നതെന്ന് ​ശസ്ത്രജ്ഞർ പറയുന്നു. ആമസോണിൽ ഗ്രീൻ അനക്കോണ്ട അഥവാ ജയന്‍റ് അനക്കോണ്ടയുടെ ഒരു ഇനം മാത്രമേ ഉള്ളൂവെന്നാണ് കരുതിയിരുന്നത്. എന്നാൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന അനക്കോണ്ട ​ഗ്രീൻ അനക്കോണ്ടയിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഇനമാണ്. തെക്കൻ പച്ച അനാക്കോണ്ടയിൽ നിന്ന് ജനിതകമായി 5.5% വ്യത്യാസമുള്ള പുതുതായി കണ്ടെത്തിയ ഈ ഇനം ഏകദേശം 10 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് തന്നെ പുതിയ ഇനമായി പരിണമിച്ചതാകാമെന്നും ഗവേഷകര്‍ പറയുന്നു.  

കടല്‍ വെള്ളത്തില്‍ കൈവച്ച് യുവാവ്; പിന്നാലെ ഉയര്‍ന്നുവന്നത് തിമിംഗലം; കാഴ്ച കണ്ട് അന്തം വിട്ട് സോഷ്യല്‍ മീഡിയ
 

click me!