എത്ര ദൂരത്തേക്ക് 'മഴു' എറിയാനാകും? എന്തായാലും ആ ലോക റിക്കോര്‍ഡ് ഇന്ത്യക്കാരനല്ല !

By Web Team  |  First Published Nov 1, 2023, 8:27 AM IST

ഇത്രയും ദൂരത്തില്‍ ഇതുവരെ ആരും മഴുവെറിഞ്ഞിട്ടില്ലെന്ന് പ്രഖ്യാപിച്ചത് മറ്റാരുമല്ല, ലോക റിക്കോര്‍ഡുകള്‍ രേഖപ്പെടുത്തുന്ന സാക്ഷാല്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തന്നെയാണ്.


വെങ്കലയുഗം മുതല്‍ മനുഷ്യന്‍ ഉപയോഗിച്ചിരുന്ന ആയുധമാണ് മഴു എന്നാണ് പുരാവസ്തു ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. പുരാതന കാലത്തെ യുദ്ധങ്ങളില്‍ ആദ്യം ഉപയോഗിക്കപ്പെട്ട ആയുധങ്ങളിലൊന്നു കൂടിയാണിത്. കേരളോത്പത്തിയിലും ഒരു മഴുവിന്‍റെ കഥയുണ്ട്. പരശുരാമന്‍ ഗോകര്‍ണ്ണത്ത് നിന്ന് ഏറിഞ്ഞ മഴു കന്യാകുമാരിയില്‍ വീണെന്നും അത്രയും ഭാഗത്തെ കടല്‍ പിന്‍വാങ്ങി കരയായി എന്നാണ് ആ കഥ. കഥ എന്ത് തന്നെയായാലും ലോകത്ത് ഏറ്റവും കൂടുതല്‍ ദൂരെയ്ക്ക് മഴു എറിഞ്ഞ് റിക്കോര്‍ഡ് നേടിയ ഒരാളുണ്ട്, പേര് സിമോണ്‍ ഫ്രെഡി. അതെ, പേര് പോലെ അദ്ദേഹം ഇന്ത്യക്കാരനല്ല. ഇറ്റാലിയന്‍ വംശജനാണ്. സിമോണ്‍ ഫ്രെഡി എറിഞ്ഞ മഴു ചെന്ന് വീണത് 40.10 മീറ്റര്‍ (131.56 അടി) ദൂരെ. 

ഇത്രയും ദൂരത്തില്‍ ഇതുവരെ ആരും മഴുവെറിഞ്ഞിട്ടില്ലെന്ന് പ്രഖ്യാപിച്ചത് മറ്റാരുമല്ല, ലോക റിക്കോര്‍ഡുകള്‍ രേഖപ്പെടുത്തുന്ന സാക്ഷാല്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തന്നെയാണ്. 2023 ജൂൺ 10 ന് ഇറ്റലിയിലെ ഗോറിസിയയിലെ ഗ്രാഡിസ്കയിൽ വച്ചാണ് സിമോണ്‍ ഫ്രെഡി ഈ ലോക റെക്കോര്‍ഡ് സ്ഥാപിച്ചതെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്‍റെ ഔദ്ധ്യോഗിക വെബ്‍ സൈറ്റ് പറയുന്നു. ഗിന്നസ് വേൾഡ് റെക്കോർഡിന്‍റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലും സിമോണ്‍ മഴു എറിയുന്ന വീഡിയോ പങ്കുവയ്ക്കപ്പെട്ടു. വീഡിയോയില്‍ ഒരു തുറസായ സ്ഥലത്ത് ദൂരെ വച്ച തടി കൊണ്ടുള്ള ഒരു ബോര്‍ഡിലേക്ക് സിമോണ്‍ വളരെ കൂളായി മഴു വെറിഞ്ഞ് പിടിപ്പിക്കുന്നു. സിമോണ്‍ മഴു എറിയുമ്പോള്‍ കൂട്ടത്തിലുള്ളവര്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നു. 

Latest Videos

സെക്കന്‍റുകള്‍ക്കുള്ളില്‍ പാര്‍ക്കിംഗിലെ 'കാര്‍ തകര്‍ക്കുന്ന നീരാളി'യുടെ വീഡിയോയ്ക്ക് പിന്നിലെന്ത്?

തോക്കുകളും ഒന്നിലധികം ഐഇഡികളും ധരിച്ച 20 -കാരനെ സ്ത്രീകളുടെ ബാത്ത് റൂമില്‍ മരിച്ച നിലയിൽ കണ്ടെത്തി !

പുതിയ വീഡിയോയിലൂടെ സിമോണ്‍ ഫെഡ്രി തന്‍റെ മുൻ റെക്കോർഡ് 13 മീറ്ററിലധികം മറികടന്നതായി ഗിന്നസ് ഔദ്യോഗിക വെബ്‌സൈറ്റ് അവകാശപ്പെട്ടു. കൂടാതെ, സിമോണ്‍ കഴിഞ്ഞ 10 വർഷത്തിലേറെയായി കോടാലി എറിയുന്നതിൽ പരിശീലിക്കുന്നുണ്ടെന്നും വെബ്‌സൈറ്റിൽ പറയുന്നു. 2023 ഒക്ടോബർ 30-ന് വീഡിയോ പങ്കിട്ടു, ഇതുവരെ നാല് ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. ഇരുപത്തിയാറായിരം പേരാണ് വീഡിയോ ഇതിനകം ലൈക്ക് ചെയ്തത്.  'നിങ്ങൾ ശ്രമിക്കുന്നില്ല' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയിത്. പഴയ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഏത്ര ശ്രമങ്ങള്‍ വേണ്ടിവന്നുവെന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയാനുണ്ടായിരുന്നത്. 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

click me!