നിവര്‍ന്ന് നിന്ന് ദൂരെയ്ക്ക് ദൃഷ്ടിയുറപ്പിച്ച ഒരു മനുഷ്യ രൂപം പോലെയാണ് പര്‍വ്വതത്തിന്‍റെ ഏറ്റവും മുകള്‍ഭാഗം.
ഭൂമിയില്‍ അത്ഭുതങ്ങള്‍ക്ക് അവസാനമില്ല. ലോകത്ത് അനേകം അത്ഭുതങ്ങളുണ്ടെന്ന് തെളിവ് തന്നത് സാമൂഹിക മാധ്യമങ്ങളുടെ വരവോടെയാണ്. ഓരോ ദിവസവും ലോകത്തിലെ ഓരോ കാഴ്ചകള്‍ സാമൂഹിക മാധ്യമ ഉപയോക്താക്കളെ അത്ഭുതപ്പെട്ടുത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം മൗറീഷ്യസ് ദ്വീപില്‍ നിന്നും മൗറീഷ്യസ് ടൂറിസം വകുപ്പ് പുറത്ത് വിട്ട ഒരു വീഡിയോ ഇത്തരത്തിലൊന്നായിരുന്നു. വീഡിയോ പങ്കുവച്ച് കൊണ്ട് മൗറീഷ്യസ് ടൂറിസം വകുപ്പ് ഇങ്ങനെ കുറിച്ചു. 'മിക്കവാറും എല്ലാ തെക്കൻ, മധ്യ, വടക്കൻ വഴികളില്‍ നിന്നും ദൃശ്യമാകുന്ന പീറ്റർ ബോത്ത് മൗറീഷ്യസിലെ ഏറ്റവും പ്രശസ്തമായ പർവതങ്ങളിൽ ഒന്നാണ്.' അതിമനോഹരമായ ഒരു താഴ്വാരത്തിന്‍റെ ഏതാണ്ട് നടുക്കായി ഒരു വലിയ പര്‍വ്വതം. നിവര്‍ന്ന് നിന്ന് ദൂരെയ്ക്ക് ദൃഷ്ടിയുറപ്പിച്ച ഒരു മനുഷ്യ രൂപം പോലെയാണ് പര്‍വ്വതത്തിന്‍റെ ഏറ്റവും മുകള്‍ഭാഗം.
ഇതിനൊരു അവസാനമില്ലേ? ജനല്‍ വഴി ട്രെയിനിലേക്ക് കയറുന്ന യുവതികളുടെ വീഡിയോ വൈറല്‍ !
Visible from almost all southern, central, and northern routes, Pieter Both is one of the most iconic mountains in Mauritius. ⛰
📸 : .fabre on IG pic.twitter.com/3BoOrczZ9q
ആനമലയില്‍ നിന്നും 'ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കാനൊരു ചിത്രം' പങ്കുവച്ച് ഐഎഎസ് ഉദ്യോഗസ്ഥ
പര്‍വ്വതത്തിന്‍റെ ആദ്യ കാഴ്ച തന്നെ നമ്മളെ ആകര്‍ഷിക്കും. ഉയരം കൂടിയ പര്‍വ്വതം രണ്ട് യുവതികള്‍ ചേര്‍ന്ന് കീഴടക്കുന്നതായിരുന്നു വീഡിയോ. മൗറീഷ്യസിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പര്‍വ്വതമാണ് പീറ്റർ ബോത്ത് (820 മീറ്റര്‍ ഉയരം). ഏറ്റവും ഉയരം കൂടിയ പര്‍വ്വതം ബ്ലാക്ക് റിവര്‍ പീക്ക് (828 മീറ്റര്‍ ഉയരം). പീറ്റര്‍ ബോത്തിന് ആ പേര് വന്നത് ഡച്ച് ഈസ്റ്റ് ഇൻഡീസിന്‍റെ ആദ്യത്തെ ഗവർണർ ജനറലായ പീറ്റർ ബോത്തിന്‍റെ പേരില്‍ നിന്നാണ്. മോക പർവതനിരകളുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന പര്‍വ്വതം സമൃദ്ധമായ പച്ച വിരിച്ച കുന്നുകളും. വന്യജീവികളാലും സമ്പന്നമാണ്. പ്രകൃതി രമണീയതയ്ക്കൊപ്പം സാഹസികതയ്ക്കും ഏറെ പേരുകേട്ട പര്‍വ്വതം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്. മൗറീഷ്യസ് ടൂറിസം വകുപ്പ് പുറത്ത് വിട്ട മനോഹരമായ വീഡിയോയില്‍ രണ്ട് യുവതികള്‍ പര്‍വ്വതത്തിന്‍റെ ശിരസ് പോലുള്ള ഭാഗം കീഴടക്കുന്നതായിരുന്നു. പര്‍വ്വതത്തിലേക്ക് കയറുക ഏറെ ശ്രമകരമാണ്. കുത്തനെയുള്ള വഴികളിലൂടെ പര്‍വ്വത മുകളിലെത്തണമെങ്കില്‍ മനക്കരുത്തിനൊപ്പം ട്രക്കിംഗ് ടൂളുകളും ആവശ്യമാണ്. പര്‍വ്വതത്തിന്‍റെ ശിരസ് കീഴടക്കിയാല്‍ മനോഹരമായ മൗറീഷ്യസ് ദ്വീപിന്‍റെ ഏതാണ്ട് ഭൂരിഭാഗം പ്രദേശങ്ങളും കാണാന്‍ കഴിയും.