ആദ്യം ചോക്ലേറ്റ് കഴിച്ച് സ്ത്രീ അടുത്ത് നിന്നയാളോട് വെള്ളം വാങ്ങി കുടിച്ച് കൊണ്ട് എന്തോ പറയുന്നതും കുടെയുള്ളവര്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
ചോക്ലേറ്റ് നിങ്ങള്‍ക്ക് ഇഷ്ടമാണോ? എങ്കില്‍ എപ്പോഴാണ് നിങ്ങള്‍ ജീവിതത്തില്‍ ആദ്യമായി ചോക്ലേറ്റ് കഴിച്ചിട്ടുള്ളത്? ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍, അതിന് ശേഷം? അതുമല്ലെങ്കില്‍ ഓർമ്മവച്ച കാലത്തിനും മുമ്പ്? എന്നാല്‍, ജീവിതത്തില്‍ ഇന്ന് വരെ ചോക്ലേറ്റ് രുചിച്ച് പോലും നോക്കാന്‍ കഴിയാത്ത മനുഷ്യരും നമ്മുക്ക് ചുറ്റും ജീവിച്ചിരിക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? അതെ അത്തരത്തില്‍ ജീവിതത്തില്‍ ആദ്യമായി ചോക്ക്ലേറ്റ് രുചിച്ച് നോക്കുന്നു ഒരു കൂട്ടം അമ്മമാരുടെയും കുട്ടികളുടെയും വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ അത്ഭുതപ്പെട്ടത് സമൂഹ മാധ്യമ ഉപയോക്താക്കളാണ്.
യുഎസില്‍ നിന്നുള്ള സഞ്ചാരികളായ ഹഡ്സണും എമിലിയുമാണ് തങ്ങളുടെ സമൂഹ മാധ്യമ ഹാന്‍റിലില്‍ വീഡിയോ പങ്കുവച്ചത്. 'നിങ്ങള്‍ക്ക്, ആദ്യമായി ചോക്ക്ലേറ്റ് പരീക്ഷിക്കുന്നത് ഭാവനയില്‍ കാണാന്‍ കഴിയുമോ' എന്ന് ചോദിച്ച് കൊണ്ടാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയില്‍ തുറസായ ഒരു പ്രദേശത്ത് ഒരു മരത്തണതില്‍ വച്ച് എമില മൂന്നാല് തെക്കന്‍ സുഡാനികളായ സ്ത്രീകള്‍ക്ക് ചോക്ക്ലേറ്റ് നല്‍കുന്നത് കാണാം. കൂടെയുണ്ടായിരുന്ന ഒന്ന് രണ്ട് കുട്ടികള്‍ക്കും അവര്‍ ചോക്ലേറ്റ് നല്‍കുന്നു. എല്ലാവരും ആദ്യമായി കഴിക്കുന്ന വസ്തുവായിത് കൊണ്ട് തന്നെ അല്പം മടിച്ചാണ് വാങ്ങിക്കഴിക്കുന്നത്.
undefined
'മനുഷ്യൻ എന്ന ഭീകരജീവി'; 80 ശതമാനം ചരിത്രാതീത മൃഗങ്ങളുടെയും വംശനാശത്തിന് കാരണം മനുഷ്യന്‍
ആദ്യം ഒരു സ്ത്രീ മാത്രമാണ് ചോക്ലേറ്റ് വാങ്ങിക്കഴിക്കാന്‍ ധൈര്യപ്പെടുന്നത്. ഈ സമയം മറ്റുള്ളവര്‍ അവരെ ശ്രദ്ധിക്കുന്നതും കാണാം. അവര്‍ കഴിച്ച് കഴിഞ്ഞ ശേഷം മറ്റുള്ള സ്ത്രീകളു അവര്‍ക്ക് ശേഷം കുട്ടികളും ചോക്ലേറ്റ് വാങ്ങിക്കഴിക്കുന്നു. അസ്വാഭാവികമായ ഒരു മുഖഭാവമാണ് എല്ലാവരുടെയും മുഖത്ത് കാണാന്‍ കഴിയുക. ചെറിയ കൈപ്പ് ചേര്‍ന്ന ചേക്ലേറ്റ് രുചി അവര്‍ക്ക് അത്രയ്ക്ക് അങ്ങോട്ട് ഇഷ്ടപ്പെട്ടില്ലെന്ന് തീര്‍ച്ച. ഇതിനിടെ ആദ്യം ചോക്ലേറ്റ് കഴിച്ച് സ്ത്രീ അടുത്ത് നിന്നയാളോട് വെള്ളം വാങ്ങി കുടിച്ച് കൊണ്ട് എന്തോ പറയുന്നതും കുടെയുള്ളവര്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം. അമ്പത് ലക്ഷത്തിന് മേലെ ആളുകള്‍ ഇതിനകം വീഡിയോ കണ്ടു കഴിഞ്ഞു. പതിനായിരത്തിന് മേലെ കുറിപ്പുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. 'വൗ, അവർ വളരെ സുന്ദരിമാരാണ്. അവരുടെ പുഞ്ചിരി അവിശ്വസനീയമാണ്.' ഒരു കാഴ്ചക്കാരനെഴുതി. "കുഞ്ഞിനെ പിടിച്ചിരിക്കുന്ന കാഴ്ചയിൽ അമ്മമാരെ കാണുന്നത് അതിമനോഹരമാണ്." എന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്. '