പൊതു ഇടത്ത് നടത്തിക്കാന്‍ കൊണ്ട് വന്ന നായുടെ കഴുത്തില്‍ ഒരു ബെല്‍റ്റ് കെട്ടാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നടന്ന വാക്കേറ്റത്തിനിടയാണ് യുവതികളിലൊരാള്‍ ദമ്പതികളെ പല തവണ അടിച്ചത്.
ഇന്ത്യയിലെ ഏതാണ്ടെല്ലാ നഗരങ്ങളിലും അടുത്തകാലത്തായി നായയുടെ ആക്രമണങ്ങള്‍ വ്യാപകമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2008 -ല്‍ തെരുവ് നായയുടെ ആക്രമണത്തെ തുടര്‍ന്ന് മരിച്ച സ്ത്രീയുടെ ബന്ധുക്കള്‍ക്ക് 2.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞ മാസമാണ് ദില്ലി ഹൈക്കോടതി വിധിച്ചത്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം നോയിഡയില്‍ ഒരു നായയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ രണ്ട് യുവതികള്‍ ചേര്‍ന്ന് രണ്ട് വൃദ്ധ ദമ്പതികളെ തല്ലിയത്. യുവതികള്‍ തല്ലുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്.
നോയിഡയിലെ സെക്ടർ 78 -ലെ ഹൈഡ് പാർക്ക് സൊസൈറ്റിയിലാണ് സംഭവം. നായയെ കഴുത്തില്‍ ചരടില്ലാതെ പൊതു ഇടത്ത് നടത്തിക്കാന്‍ കൊണ്ട് വന്നത് ചോദ്യം ചെയ്തതിനാണ് യുവതികള്‍ വൃദ്ധദമ്പതികളെ തല്ലിയത്. പ്രായമായ ദമ്പതികൾ നായയെ കെട്ടിയിടാൻ യുവതികളോട് ആവശ്യപ്പെട്ടതോടെയാണ് തർക്കം ആരംഭിച്ചത്. നായയുടെ കഴുത്തില്‍ കയർ കാണാം. എന്നാല്‍, നായയുടെ കഴുത്തില്‍ കയറിടാന്‍ പറഞ്ഞതിനാണ് യുവതി, അവരെ തല്ലിയതെന്ന് വീഡിയോയില്‍ പറയുന്നു. യുവതികളിലൊരാള്‍ തന്‍റെ കൈവീശി പ്രായമായ സ്ത്രീയെ ഒന്നില്‍ കൂടുതല്‍ തവണ അടിക്കുന്നതും ഇതിനിടെ പ്രായമായ അവരുടെ ഭര്‍ത്താവ് ഇരുവര്‍ക്കുമിടയില്‍ കയറി നില്‍ക്കുമ്പോള്‍ യുവതി അദ്ദേഹത്തെ അടിക്കുന്നതും വീഡിയോയില്‍ കാണാം.
undefined
नोएडा - सोसाइटी में कुत्ता घुमाने को लेकर हुआ विवाद
➡बुजुर्ग दंपति और दो लड़कियों के बीच कहासुनी
➡लड़कियों ने बुजुर्ग दंपति पर हाथ उठाया,पिटाई की
➡दंपति को मारते देख सोसाइटी के लोग इकठ्ठा हुए
➡विवाद का वीडियो सोशल मीडिया पर हुआ वायरल
➡सेक्टर -78 की हाइड पार्क सोसाइटी का… pic.twitter.com/qk4YbUYSfy
റെസ്റ്റോറന്‍റ് മെനുവിലെ 40-ാം നമ്പർ പിസയ്ക്ക് ആവശ്യക്കാരേറെ; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കൊക്കെയ്ൻ
യുവതി തന്‍റെ അടി തുടരുമ്പോള്‍ വീഡിയോ പകര്‍ത്തുന്നയാള്‍ മറ്റുള്ളവരെ വിളിച്ച് കൂട്ടുകയും യുവതിയുടെ ആക്രമണത്തില്‍ നിന്ന് ദമ്പതികളെ രക്ഷപ്പെടുത്താന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കേള്‍ക്കാം.' നിങ്ങള്‍ക്ക് എങ്ങനെ അവരെ അടിക്കാന്‍ തോന്നി' എന്ന് യുവതികളോട് ഒരാള്‍ ചോദിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. വൃദ്ധ ദമ്പതികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സെക്ടർ -113 പോലീസ് സ്റ്റേഷൻ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മാര്‍ച്ചില്‍ ബീഹാറില്‍ അയല്‍വാസികയുടെ നായ തന്‍റെ വിട്ട് മുറ്റത്ത് അലഞ്ഞത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് രണ്ട് വീട്ടുകാര്‍ തമ്മില്‍ കൈയില്‍ കിട്ടിയ ആയുധമെടുത്ത് ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ആറ് പേര്‍ക്കാണ് പരിക്കേറ്റത്. അമരേന്ദ്ര ഗിരിയുടെ നായ സണ്ണി ഭാരതിയുടെ വീട്ടുവാതിൽക്കൽ അലഞ്ഞു നടന്നു എന്നതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. അതേസമയം മദ്യലഹരിയിൽ അയൽവാസി തന്നെ അപമാനിച്ചുവെന്നും സ്വയം പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ തന്നെ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് പിന്നീട് സണ്ണി പോലീസിനോട് പരാതിപ്പെട്ടത്.