അയ്യോ, ആരായാലും കരഞ്ഞുപോകും; ഭർത്താവിന്റെ ജന്മദിനത്തിൽ തനിയെ മുത്തശ്ശി, കൊച്ചുമകന്റെ സർപ്രൈസ് എൻട്രി

By Web Team  |  First Published Nov 11, 2024, 9:27 PM IST

മുത്തശ്ശി കൊച്ചുമകനെ കണ്ട് അമ്പരക്കുന്നു. പിന്നീട് അവർ അവനെ ആശ്ലേഷിക്കുന്നതും വീഡിയോയിൽ കാണാം. ഒരു ബൊക്കെയുമായിട്ടാണ് കൊച്ചുമകൻ മുത്തശ്ശിയെ കാണാൻ എത്തുന്നത്.


നമ്മുടെ കണ്ണുകളെ ഈറനണിയിക്കുന്ന ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും വൈറലായി മാറാറുണ്ട്. സ്നേഹവും പരി​ഗണനയും കരുണയും ഒക്കെ തെളിഞ്ഞു നിൽക്കുന്ന അത്തരം വീഡിയോകൾക്ക് കാഴ്ച്ചക്കാർ ഏറെയാണ്. ഇതും അതുപോലെ വൈറലായി മാറിയ ഒരു വീഡിയോയാണ്. ​ഗുഡ് ന്യൂസ് മൂവ്മെന്റ് ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ കാണുന്നത് ഒരു മുത്തശ്ശിയേയും അവരുടെ കൊച്ചുമകനേയുമാണ്. 

സാധാരണയായി മുത്തശ്ശനും മുത്തശ്ശിയുമായി കൊച്ചുമക്കൾക്ക് വളരെ ​ഗാഢമായ ബന്ധമുണ്ടാകാറുണ്ട്. ഈ വീഡിയോ കാണുമ്പോഴും അത് വ്യക്തമായി മനസിലാവും. വീഡിയോയിൽ കാണുന്നത് ഒരു കഫേയിലിരിക്കുന്ന മുത്തശ്ശിയേയാണ്. മുത്തശ്ശി തനിച്ചാണ് കഫേയിൽ എത്തിയിരിക്കുന്നത് എന്നാണ് മനസിലാവുന്നത്. മുത്തശ്ശിയുടെ ഭർത്താവ് നേരത്തെ മരിച്ചു പോയതാണ്. അദ്ദേഹത്തിന്റെ ജന്മദിനമാണത്രെ അന്ന്. അദ്ദേഹത്തെ ഒരുപാട് മിസ്സ് ചെയ്തുകൊണ്ടാണ് മുത്തശ്ശി അവിടെയിരിക്കുന്നത്. 

Latest Videos

undefined

എന്നാൽ, മുത്തശ്ശിക്ക് സർപ്രൈസായിക്കൊണ്ട് 11 മണിക്കൂറോളം ഡ്രൈവ് ചെയ്താണ് കൊച്ചുമകൻ അവിടെയെത്തുന്നത്. മുത്തശ്ശി കൊച്ചുമകനെ കണ്ട് അമ്പരക്കുന്നു. പിന്നീട് അവർ അവനെ ആശ്ലേഷിക്കുന്നതും വീഡിയോയിൽ കാണാം. ഒരു ബൊക്കെയുമായിട്ടാണ് കൊച്ചുമകൻ മുത്തശ്ശിയെ കാണാൻ എത്തുന്നത്. ജോർഡി ഗാർണർ എന്ന പ്രൊഫഷണൽ ഗോൾഫ് പ്ലെയറാണ് വീഡിയോയിൽ ഉള്ള കൊച്ചുമകനെന്നും റിപ്പോർട്ടുകൾ പറയുന്നു. 

എന്തായാലും, വളരെ വൈകാരികമായ രം​ഗമാണ് അവിടെ നടന്നത് എന്ന കാര്യത്തിൽ സംശയമില്ല. നമുക്ക് ചെറുത് എന്ന് തോന്നുന്ന നമ്മുടെ സാന്നിധ്യം ചിലപ്പോൾ ചില മനുഷ്യർക്ക് എത്രമാത്രം വിലപ്പെട്ടതായിരിക്കും എന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ. 

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. മിക്കവരുടെയും കണ്ണുകൾ നിറഞ്ഞുപോയി എന്നാണ് കമന്റുകൾ കാണുമ്പോൾ മനസിലാവുന്നത്. യുവാവിനെ നിരവധിപ്പേർ അഭിനന്ദിക്കുകയും ചെയ്തു. ഇങ്ങനെയൊരു കൊച്ചുമകനെ കിട്ടിയ ആ മുത്തശ്ശിയുടെ ഭാ​ഗ്യമാണ് എന്നും മുത്തശ്ശിക്ക് കൊച്ചുമകനോട് ഒരുപാട് സ്നേഹവും അടുപ്പവുമുണ്ട് എന്നും ഒരുപാട് പേർ കമന്റ് നൽകിയിട്ടുണ്ട്. 

കണ്ടുപഠിക്കണം; 74 -കാരിയുടെ ഹോട്ടൽ, ഭക്ഷണത്തിനൊപ്പം വിളമ്പുന്നത് അറിവും അക്ഷരവും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!