കാറിന്റെ ബോണറ്റിനടുത്തു നിന്നും അച്ഛനും മകനും കളിക്കുകയാണ്. ബോണറ്റിലിരുത്തിയത് കുഞ്ഞിനാണെങ്കിൽ അങ്ങ് ഇഷ്ടപ്പെട്ടു എന്നാണ് തോന്നുന്നത്. കുഞ്ഞ് അതിന് മുകളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നതും കാണാം. അച്ഛനും ആദ്യം സംഗതി തമാശയായിത്തന്നെയാണ് എടുത്തത്. എന്നാൽ, കുഞ്ഞല്പം വികൃതിയാണ്. അവൻ അവിടെയൊന്നും നിൽക്കാതെ കാറിന് മുകളിലേക്ക് കയറുന്നത് കാണാം.
കുഞ്ഞുങ്ങൾ അപകടത്തിലാവുന്നു എന്ന് തോന്നിയാൽ പിന്നെ രക്ഷിതാക്കൾ മറിച്ചൊന്നും ചിന്തിക്കാറില്ല എന്ന് പറയാറുണ്ട്. പ്രത്യേകിച്ചും അമ്മമാർ. അത് തെളിയിക്കുന്ന അനേകം അനേകം വീഡിയോകൾ നമ്മൾ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ കാണുന്നുമുണ്ടാകും. അതുപോലെ ഒരു വീഡിയോയാണ് ഇതും. ഈ വീഡിയോയിൽ കാണുന്നത് തന്റെ കുഞ്ഞ് താഴെ വീഴാതിരിക്കാൻ അമ്മ നടത്തുന്ന സാഹസികതയാണ്.
വീഡിയോയിൽ കാണുന്നത് ഒരു അച്ഛൻ തന്റെ കുഞ്ഞിനെ കാറിന് മുകളിൽ കയറ്റിയിരുത്തുന്നതാണ്. കാറിന്റെ ബോണറ്റിനടുത്തു നിന്നും അച്ഛനും മകനും കളിക്കുകയാണ്. ബോണറ്റിലിരുത്തിയത് കുഞ്ഞിനാണെങ്കിൽ അങ്ങ് ഇഷ്ടപ്പെട്ടു എന്നാണ് തോന്നുന്നത്. കുഞ്ഞ് അതിന് മുകളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നതും കാണാം. അച്ഛനും ആദ്യം സംഗതി തമാശയായിത്തന്നെയാണ് എടുത്തത്. എന്നാൽ, കുഞ്ഞല്പം വികൃതിയാണ്. അവൻ അവിടെയൊന്നും നിൽക്കാതെ കാറിന് മുകളിലേക്ക് കയറുന്നത് കാണാം.
undefined
അവിടെ നിന്നും കുഞ്ഞ് മുന്നോട്ടും പിന്നോട്ടും നീങ്ങുന്നുമുണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ കാര്യം കൈവിട്ട് പോയി എന്ന് അച്ഛന് മനസിലായി. കാരണം കുഞ്ഞ് അച്ഛന്റെ അടുത്തേക്ക് വരാൻ തയ്യാറാവാതെ മുന്നോട്ടും പിന്നോട്ടും നീങ്ങുകയാണ്. അച്ഛനും കുട്ടിക്കനുസരിച്ച് മുന്നോട്ടും പിന്നോട്ടും അവൻ വീഴുന്നുണ്ടെങ്കിൽ പിടിക്കാനെന്നോണം ഓടുന്നുണ്ട്.
അതേസമയം കുഞ്ഞിന്റെ അമ്മ ഓടിയെത്തുന്നത് കാണാം. അവർ മുന്നും പിന്നും നോക്കാതെ കാറിന് ബോണറ്റിന് മുകളിലേക്കും പിന്നീട് മുകൾഭാഗത്തേക്കും പാഞ്ഞുകയറുന്നതും കുഞ്ഞിനെ സുരക്ഷിതമാക്കുന്നതുമാണ് പിന്നീട് കാണുന്നത്.
വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഒരുപാട് പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. അമ്മയെ മിക്കവരും അഭിനന്ദിച്ചു. അമ്മയ്ക്ക് പകരം അമ്മ മാത്രമേയുള്ളൂവെന്നും പലരും കുറിച്ചു.