ചാക്കില്‍ കമ്പി കൊണ്ട് കുത്തി, അരിയുടെ ഗുണമേന്മ നിശ്ചയിക്കുന്ന യുവതിയുടെ വൈറല്‍ വീഡിയോ!

By Web Team  |  First Published Jun 12, 2023, 8:19 AM IST

അരി ഗോഡൗണുകളില്‍ നോക്കിയും രുചിച്ചും തന്നെയാണ് അരിയുടെ ഗുണമേന്മ ഒരു പരിധിവരെ ഉറപ്പാക്കുന്നത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇക്കാര്യത്തിലുള്ള അനുഭവ പരിചയം തന്നെയാണ് അവരുടെ കൈമുതല്‍.


ലോകം മൊബൈലുകളിലേക്ക് ഒതുങ്ങിക്കഴിയുമ്പോള്‍ എന്താണ് വൈറലാവുകയെന്നത് പ്രവചനാതീതമാണ്. പലപ്പോഴും മുഖ്യധാരാ കാഴ്ചയ്ക്ക് അന്യമായ, എന്നാല്‍ കാലങ്ങായി  നമ്മുടെ സമൂഹത്തില്‍ നമ്മുക്ക് ചുറ്റും ഒരു മാറ്റവുമില്ലാതെ അനസ്യൂതം സംഭവിക്കുന്ന പലകാര്യങ്ങളും നെറ്റിസണ്‍സിനിടെയില്‍ വൈറലാകുന്നു. നിരന്തരം സംഭവിക്കുന്നതാണെങ്കിലും പൊതു സമൂഹത്തിന്‍റെ കഴ്ചയ്ക്ക് പുറത്തായതിനാലാകാം ഇത്തരം വീഡിയോകള്‍ക്ക് കഴ്ചക്കാര്‍ ഏറെയുള്ളതും. 

ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള അരി ഗോഡൗണുകളില്‍ നോക്കിയും രുചിച്ചും തന്നെയാണ് അരിയുടെ ഗുണമേന്മ ഒരു പരിധിവരെ ഉറപ്പാക്കുന്നത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇക്കാര്യത്തിലുള്ള അനുഭവ പരിചയം തന്നെയാണ് അവരുടെ കൈമുതല്‍. ഒരു അരി ഗോഡൗണില്‍ അരിയുടെ ഗുണമേന്മനോക്കുന്ന ഒരു യുവതിയുടെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. techniiverse എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 'ക്വാളിറ്റി ഇന്‍സ്പെക്ടര്‍' എന്ന കുറിപ്പോടെ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം അഞ്ചരലക്ഷത്തിലധികം പേര്‍ ലൈക്ക് ചെയ്തു. നിരവധി പേര്‍ കുറിപ്പുമായെത്തി.

Latest Videos

 

ഇരുമ്പ് ഗേറ്റില്‍ വലിഞ്ഞ് കയറിയ കുട്ടിയുടെ ശരീരത്തിലേക്ക് കമ്പി കുത്തിക്കയറി; പിന്നീട് സംഭവിച്ചത് !

വീഡിയോയില്‍ ഒരു അരി ഗോഡൗണില്‍ കുറച്ച് യുവാക്കള്‍ ചുമലില്‍ അരി ചുമന്ന് കൊണ്ട് മാറ്റുന്നതാണ് ഉള്ളത്. ഇതിനിടെ അല്പം ഉയര്‍ന്ന പ്രതലത്തിലിരിക്കുന്ന ഒരു യുവതി തന്‍റെ കൈയിലുള്ള പ്രത്യേക കമ്പി ഉപയോഗിച്ച് ഓരോരുത്തരുടെയും ചുമലില്‍ ഇരിക്കുന്ന ചാക്കിലേക്ക് കുത്തുന്നു. ഈ സമയം കമ്പിക്ക് ഇടയിലൂടെ ചാക്കില്‍ നിന്നും കുറച്ച് അരി യുവതിയുടെ ഇടത് കൈയിലേക്ക് വീഴുന്നു. ഈ അരി വലത് കൈയിലേക്ക് മാറ്റി, നിമിഷനേരം കൊണ്ട് അരി നല്ലതോ മോശമോ എന്ന് തിരിച്ചറിഞ്ഞ് മോശം ചാക്ക് ചുമക്കുന്നയാളോട് അത് തിരിച്ച് കൊണ്ട് പോകാന്‍ യുവതി ആവശ്യപ്പെടുന്നു.  ഈ സമയം അയാള്‍ ചാക്കുമായി തിരികെ പോകുന്നു. 

നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കുറിപ്പുമായെത്തിയത്. യുവതി ചുമട്ടുകാരെയാണ് കുത്തുന്നതെന്നും തലയ്ക്ക് കുത്തുകൊണ്ടിരുന്നെങ്കിലെന്ന് ആലോചിച്ച് നോക്കിയേയെന്നും യുവതി ഏതെങ്കിലും ചാക്കില്‍ കുത്തിയില്ലെങ്കിലോ എന്നുമുള്ള കുറിപ്പുകളുമായി ചിലരെത്തിയപ്പോള്‍ 'ഇന്‍സ്റ്റാഗ്രാമിലെ അലസന്മാര്‍ കഠിനാധ്വാനികളായ മനുഷ്യരെ വിധിയിരുത്തുന്നു' എന്നായിരുന്നു മറ്റൊരു രസികന്‍റെ  കുറിപ്പ്. 

ചത്ത കുറുക്കനെ പൊക്കിയെടുത്ത് പറക്കുന്ന സ്വര്‍ണ്ണപ്പരുന്ത്; വൈറല്‍ വീഡിയോ

click me!