നിറയെ ലഗേജുമായി കാമുകന്‍ വിമാനത്താവളത്തില്‍ വന്നിറങ്ങുന്നു. സുഹൃത്തുക്കള്‍ റോസാപ്പൂക്കള്‍ നല്‍കി സ്വീകരിക്കുന്നു. അപ്പോഴും അവന്‍ ആകാംക്ഷയോടെ നോക്കുന്നത് തന്‍റെ പ്രിയപ്പെട്ടവള്‍ എവിടെ എന്നാണ്...
നീണ്ട അഞ്ച് വര്‍ഷത്തിനു ശേഷം കണ്ടുമുട്ടുന്ന കാമുകീ കാമുകന്മാര്‍ എങ്ങനെയാവും സ്നേഹം പ്രകടിപ്പിക്കുക? പലരും പല രീതിയിലായിരിക്കും. വ്യത്യസ്തമായൊരു സ്നേഹ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
കാനഡയിലെ ഒരു വിമാനത്താവളത്തിൽ നിന്നുള്ളതാണ് ദൃശ്യം. നിറയെ ലഗേജുമായി കാമുകന്‍ വിമാനത്താവളത്തില്‍ വന്നിറങ്ങുന്നു. സുഹൃത്തുക്കള്‍ കൈ കൊടുത്തും റോസാപ്പൂക്കള്‍ നല്‍കിയും അയാളെ സ്വീകരിക്കുന്നു. അപ്പോഴും അവന്‍ ആകാംക്ഷയോടെ നോക്കുന്നത് തന്‍റെ പ്രിയപ്പെട്ടവള്‍ എവിടെ എന്നാണ്. ഒടുവില്‍ കാമുകനെ വണ്ടറടിപ്പിച്ച് മനോഹരമൊയൊരു നൃത്തവുമായി കാമുകിയുടെ മാസ് എന്‍ട്രി. ഷെര്‍ഷാ എന്ന സിനിമയിലെ പാട്ടിനാണ് യുവതി മനോഹരമായി ചുവടുകള്‍ വെച്ചത്. ഒടുവില്‍ ഇരുവരും കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവെയ്ക്കുന്നിടത്താണ് ക്ലൈമാക്സ്.
undefined
ടൊറന്റോയിലെ കണ്ടന്‍റ് ക്രിയേറ്ററായ നിക്കി ഷായാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. "ദൂരത്തിരുന്ന് സ്നേഹിക്കല്‍ (ലോങ് ഡിസ്റ്റന്‍റ് റിലേഷന്‍ഷിപ്പ്) സാധാരണ ബന്ധങ്ങൾ പോലെ തന്നെ വിസ്മയകരമാണെന്ന് നിക്കി കുറിച്ചു. ലോങ് ഡിസ്റ്റന്‍റ് റിലേഷന്‍ഷിപ്പുകളില്‍ ഒരുപാട് പ്രശ്നങ്ങളുണ്ടെന്ന് പലരും പറയാറുണ്ട്. രണ്ടിടത്തെ വ്യത്യസ്ത സമയം, വ്യത്യസ്ത മുന്‍ഗണനകള്‍, ട്രസ്റ്റ് ഇഷ്യൂസ്, നേരിട്ട് കാണാന്‍ കഴിയാതിരിക്കല്‍ എന്നിവയാണ് പലരും ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ അങ്ങനെയല്ലെന്ന് പറയുകയാണ് നിക്കി. ലോങ് ഡിസ്റ്റന്‍റ് അല്ലാത്ത ബന്ധങ്ങളിലും ടണ്‍ കണക്കിന് പ്രശ്നങ്ങളുണ്ട്.
പെരുമഴയത്ത് ചുവന്ന വസ്ത്രത്തില്‍ നടുറോഡില്‍ യുവതിയുടെ യോഗാഭ്യാസം; പിന്നാലെ കിട്ടിയത് എട്ടിന്‍റെ പണി!
വിദൂരത്തിരുന്ന് ആയാലും അല്ലെങ്കിലും ഏത് ബന്ധവും മുന്നോട്ടുപോകണമെങ്കില്‍ രണ്ട് പേരുടെയും സമര്‍പ്പണം ആവശ്യമാണെന്ന് പറയുകയാണ് നിക്കി. വിശ്വാസം, ശരിയായ ആശയ വിനിമയം, ക്ഷമ, സ്നേഹം എന്നിവയുണ്ടെങ്കില്‍ ബന്ധം വര്‍ക്കാവും എന്നാണ് നിക്കി പറയുന്നത്. 3.6 മില്യണ്‍ പേര്‍ ഇതിനകം വീഡിയോ കണ്ടുകഴിഞ്ഞു. ഒന്നര ലക്ഷത്തോളം പേര്‍ വീഡിയോയ്ക്ക് ലൈക്കടിക്കുകയും ചെയ്തിട്ടുണ്ട്.