എന്റെ കാമുകൻ ഡെൽഹി പൊലീസിൽ സബ് ഇൻസ്പെക്ടർ ആണ്. ആളെ വിളിക്കട്ടെ എന്നാണ് യുവതി മറ്റൊരു യാത്രക്കാരിയോട് ചോദിക്കുന്നത്. എന്നാൽ, സ്ത്രീ ഇതൊന്നും തന്നെ ഗൗനിക്കുന്നില്ല. വിളിക്കാനാണ് അവർ പറയുന്നത്.
ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ എത്രമാത്രം വീഡിയോകളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത് അല്ലേ? അതിൽ തന്നെ വിവിധ മെട്രോകളിൽ നിന്നുള്ള വീഡിയോകളും നാം കണ്ടിട്ടുണ്ടാവും. മിക്കവാറും സീറ്റിനെ ചൊല്ലിയോ തിരക്കിനെ ചൊല്ലിയോ ഒക്കെയുള്ള കലഹങ്ങളോ, റീൽ ഷൂട്ടോ ഒക്കെയായിരിക്കും ഇത്. ഇപ്പോൾ രണ്ട് സ്ത്രീകൾ തമ്മിലുള്ള വഴക്കിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
എന്നാൽ, അത് പ്രചരിക്കാൻ പ്രധാനമായും കാരണമായത് അതിൽ ഒരു യുവതിയുടെ ഭീഷണി സ്വരത്തിലുള്ള ഡയലോഗാണ്. തന്റെ കാമുകൻ ഡെൽഹി പൊലീസിൽ സബ് ഇൻസ്പെക്ടറാണ് എന്നാണ് യുവതി പറഞ്ഞത്. ഇരുവരും തമ്മിൽ തിരക്കുള്ള മെട്രോയിൽ വച്ച് വഴക്ക് കൂടുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
undefined
എന്റെ കാമുകൻ ഡെൽഹി പൊലീസിൽ സബ് ഇൻസ്പെക്ടർ ആണ്. ആളെ വിളിക്കട്ടെ എന്നാണ് യുവതി മറ്റൊരു യാത്രക്കാരിയോട് ചോദിക്കുന്നത്. എന്നാൽ, സ്ത്രീ ഇതൊന്നും തന്നെ ഗൗനിക്കുന്നില്ല. വിളിക്കാനാണ് അവർ പറയുന്നത്. എന്നാൽ, എന്തിന്റെ പേരിലാണ് ഇരുവരും തമ്മിൽ വഴക്ക് നടക്കുന്നത് എന്ന കാര്യം വ്യക്തമല്ല. യുവതി ആവർത്തിച്ച് തന്റെ കാമുകൻ ഡെൽഹി പൊലീസിലാണ് എന്ന് പറഞ്ഞുകൊണ്ടിരുന്നതാണ് ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നത്.
A heated argument breaks out in the Delhi Metro, with one girl claiming, 'My boyfriend’s a sub-inspector in Delhi Police!' Such incidents are becoming alarmingly common, raising concerns about public safety and decorum during commutes. … pic.twitter.com/uhPAbiZ1SX
— Sneha Mordani (@snehamordani)വീഡിയോ എക്സിൽ (ട്വിറ്ററിൽ) പോസ്റ്റ് ചെയ്തിരിക്കുന്നത്, Sneha Mordani എന്ന യൂസറാണ്. ഇത്തരം സംഭവങ്ങൾ ഡെൽഹി മെട്രോയിൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ് എന്നാണ് സ്നേഹ പറയുന്നത്. ഒപ്പം യാത്രക്കാരുടെ സുരക്ഷയെ കുറിച്ചും അവർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. എന്തായാലും, നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. എന്തായാലും, യുവതി ആവർത്തിച്ച് പൊലീസുദ്യോഗസ്ഥനാണ് തന്റെ കാമുകൻ എന്ന് പറഞ്ഞിട്ടും സ്ത്രീ അത് ഗൗനിക്കുന്നില്ല എന്നാണ് ആളുകൾ അഭിപ്രായപ്പെടുന്നത്.