പൊള്ളുന്ന ചൂടില്‍ ജോലി ചെയ്യുന്നവര്‍ക്ക് ദാഹജലവുമായി യുവതി, അഭിനന്ദിച്ച് സോഷ്യൽ മീഡിയ

By Web Team  |  First Published Jun 3, 2024, 4:01 PM IST

ഉത്തര്‍പ്രദേശില്‍ മാത്രം അവസാനവട്ട പോളിംഗിനിടെ 33 പോളിംഗ് ജീവനക്കാര്‍ മരിച്ചു വീണു. ഉത്തരേന്ത്യയില്‍ ഇതുവരെയായി 110 പേര്‍ ഉഷ്ണതരംഗത്തിന്‍റെ പിടിയില്‍ മരിച്ച് വീണു. ആയിരത്തോളം പേര്‍ ചികിത്സയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. 



ദില്ലി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കടുത്ത ഉഷ്ണതരംഗത്തിലൂടെയാണ് കടന്ന് പോകുന്നത്. പലയിടത്തും ഇതിനകം 50 ഡിഗ്രിയോ അതിന് മുകളിലോ ആണ് ചൂട്. പക്ഷി മൃഗാദികള്‍ കഠിനമായ ചൂട് കാരണം പിടഞ്ഞ് മരിക്കുന്നു. മനുഷ്യന്‍റെ കാര്യവും വ്യത്യസ്തമല്ല. ഉത്തര്‍പ്രദേശില്‍ മാത്രം അവസാനവട്ട പോളിംഗിനിടെ 33 പോളിംഗ് ജീവനക്കാര്‍ മരിച്ചു വീണു. ഉത്തരേന്ത്യയില്‍ ഇതുവരെയായി 110 പേര്‍ ഉഷ്ണതരംഗത്തിന്‍റെ പിടിയില്‍ മരിച്ച് വീണു. ആയിരത്തോളം പേര്‍ ചികിത്സയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ചൂടാണ് എന്നാല്‍ ജോലിക്ക് പോകേണ്ടെന്ന് വയ്ക്കാന്‍ സാധാരണക്കാര്‍ക്കാവില്ല. കാരണം. സാധനങ്ങള്‍ക്കെല്ലാം ഓരോ ദിവസവും വില കുതിച്ച് ഉയരുകയാണ്. അതിനിടെ തൊഴില്‍ നഷ്ടമുണ്ടായാല്‍ വീട്ടിലെ അടുപ്പെരിയില്ലെന്നത് തന്നെ. ചുട്ടുപൊള്ളുന്ന വെയിലില്‍  തലയിൽ ഒരു തുണി മാത്രമിട്ട് അവര്‍ ജോലി ചെയ്യുന്നു. 

ഇതിനിടെ സുചി ശര്‍മ്മ എന്ന് ഇന്‍സ്റ്റാഗ്രാം ഉപയോക്താവ്, ദില്ലിയിലെ പൊള്ളുന്ന ചൂടിലും ജോലി ചെയ്യുന്ന ജോലിക്കാര്‍ക്ക് അല്പം വെള്ളം നല്‍കുന്ന വീഡിയോ തന്‍റെ സാമൂഹിക മാധ്യമ പേജിലൂടെ പങ്കുവച്ചപ്പോള്‍ നിരവധി പേരാണ് അഭിനന്ദനവുമായി എത്തിയത്. റോഡിലൂടെ പോകുന്ന യാത്രക്കാര്‍ക്കും കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ക്കും മാലിന്യം തരം തിരിക്കുന്നവര്‍ക്കും തെരുവില്‍ ജീവിക്കുന്ന കുട്ടികള്‍ക്കും അങ്ങനെ പകല്‍വെളിച്ചത്തില്‍ തുറന്ന സ്ഥലത്ത് ജോലി ചെയ്യേണ്ടിവരുന്നവര്‍ക്കെല്ലാം സുചി തന്‍റെ കൈയിലുള്ള മോരിന്‍റെ പാക്കറ്റുകള്‍ നല്‍കി. 

Latest Videos

undefined

കലക്ടറുടെ വാഹനം ആക്രമിച്ച കാട്ടുകൊമ്പന്‍, ഗണ്‍മാന്റെ കഴുത്തിലൂടെ കടന്നുപോയ കൊമ്പുകള്‍!

ദക്ഷിണാഫ്രിക്ക; മണ്ടേലയുടെ പാര്‍ട്ടിക്ക് 30 വര്‍ഷത്തിനിടെ ആദ്യമായി ഭൂരിപക്ഷം നഷ്ടമായി

'ദില്ലിയിലെ ചൂട് 52.3 ഡിഗ്രിയിലാണ്. രണ്ട് ദിവസത്തിനുള്ളില്‍ റെക്കോര്‍ഡ് ചൂട്. ഈ കടുത്ത ചൂടിനെതിരെ നമുക്ക് അനുകമ്പയോടെ ഒന്നിക്കാം' സുചി ശര്‍മ്മ വീഡിയോയ്ക്കൊപ്പം കുറിച്ചു. ഒപ്പം ഈ സംരംഭത്തില്‍ താല്പര്യമുള്ളവര്‍ക്കായി അവര്‍ തന്‍റെ ബാങ്ക് അക്കൌണ്ട് ഡീറ്റൈല്‍സ് പങ്കുവച്ചു. വീഡിയോ ഇതിനകം എണ്‍പത് ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ട് കഴിഞ്ഞു. പത്തര ലക്ഷത്തിലേറെ പേര്‍ വീഡിയോയ്ക്ക് ലൈക്ക് ചെയ്തു. നിരവധി പേര്‍ സുചിയുടെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് രംഗത്തെത്തി. 'ഇതൊരു റീലല്ല, മറിച്ച് മാനവികതയുടെ ചിഹ്നമാണ്' ഒരു കാഴ്ചക്കാരന്‍ എഴുതി. 'നിങ്ങൾ വളരെ മികച്ച ജോലി ചെയ്യുന്നു!!' മറ്റൊരു കാഴ്ചക്കാരനെഴുതി.  നിരവധി കാഴ്ചക്കാര്‍ തൊഴിലാളികളോട്, പ്രത്യേകിച്ച് കഠിനമായ കാലാവസ്ഥയിൽ ജോലി ചെയ്യുന്ന കുട്ടികളോട് സഹതാപം പ്രകടിപ്പിച്ചു. 

'ടൈറ്റാനിക്ക് സംവിധാനം ചെയ്യും'; പ്രീവെഡ്ഡിംഗ് ഷൂട്ടിൽ തോണിക്കാരന്‍റെ ഇടപെടലിന് കൈയടിച്ചടിച്ച് സോഷ്യൽ മീഡിയ
 

click me!