11 വർഷം മുമ്പെടുത്ത സെല്‍ഫിയില്‍ പതിഞ്ഞ ആളെ കണ്ടോയെന്ന് യുവതി; 'ഇത് വിധി'യെന്ന് സോഷ്യല്‍ മീഡിയ !

By Web Team  |  First Published Feb 5, 2024, 11:02 PM IST

ചിലർ ഇതാണ് നിങ്ങളുടെ വിധി എന്ന് എഴുതി. മറ്റ് ചിലരാകട്ടെ സെല്‍ഫിയിലുള്ളത് കഠിന ഹൃദയമുള്ള ഒരു വേട്ടക്കാരനാണെന്ന് അഭിപ്രായപ്പെട്ടു. 
 



2014 ലാണ് ജെൻ ചായ് തന്‍റെ ഭർത്താവിനെ കണ്ട് മുട്ടുന്നത്. വളരെ പെട്ടെന്ന് തന്നെ ഇരുവരും തമ്മില്‍ അടുത്തു. അതേ വർഷം തന്നെ വിവാഹവും കഴിച്ചു. പത്ത് വർഷങ്ങള്‍ക്ക് ഇപ്പുറത്ത് ജെന്‍ ചായ് തന്‍റെ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചൊരു വീഡിയോ വൈറലായി. ഇതാണ് 'ജെനിന്‍റെ വിധി' എന്നാണ് ആ വീഡിയോയ്ക്ക് താഴെ ഒട്ടുമിക്കയാളുകളും കുറിച്ചത്.  വിവാഹത്തിനും രണ്ട് വർഷം മുമ്പ് 2012 ല്‍  ജെന്‍ചായ് ഒരു തെരുവില്‍ നിന്നുള്ള തന്‍റെ സെല്‍ഫി പകർത്തിയിരുന്നു. അത്യാവശം വൈഡ് ആങ്കിളിലുള്ള ആ സെല്‍ഫിയില്‍ ഒരു വശത്ത് നിന്ന് നടന്നു വരുന്ന ഒരു ചെറുപ്പക്കാരനെ കാണാം. ഈ ചിത്രത്തിന്‍റെ ചില പ്രത്യേക ഭാഗങ്ങള്‍ ചൂണ്ടിക്കാട്ടിയുല്ള ഒരു വീഡിയോയാണ് ജന്‍ തന്‍റെ ഇന്‍സ്റ്റാ ഗ്രാം അക്കൌണ്ടിലൂടെ പങ്കുവച്ചത്. 

“ഞങ്ങൾ ശരിയായ സമയത്ത് കണ്ടുമുട്ടി. മുമ്പായിരുന്നുവെങ്കിൽ, ഈ ബന്ധം നീണ്ടുനിൽക്കുമെന്ന് ഞാൻ കരുതുന്നില്ല. ഞാനൊരു നാർസിസിസ്റ്റായിരുന്നു.  അറിയാതെ നിഷ്കളങ്കയുമായിരുന്നു. എൻ്റെ സ്വന്തം തെറ്റുകൾ പ്രതിഫലിപ്പിക്കാനും തിരിച്ചറിയാനും യാത്ര ചെയ്യാനും ഏകാകിയാകാനും ഞാന്‍ ഒരു വർഷമെടുത്തു. അപ്പോഴാണ് ഞങ്ങൾ കണ്ടുമുട്ടിയത്. ശരിയായ വ്യക്തി എപ്പോഴും നിങ്ങളെ ശരിയായ സമയത്ത് കണ്ടെത്തും." വീഡിയോ പങ്കുവച്ച് കൊണ്ട് ജെന്‍ ചായ് എഴുതി. ഒപ്പം ജെന്‍ മൂന്ന് ചിത്രങ്ങള്‍ കാണിച്ചു. ഒന്നില്‍ 10.ഒക്ടോബര്‍ 2012 എന്ന ഡേറ്റ് എടുത്ത് കാണിച്ചുു. അത് സെല്‍ഫിയായിരുന്നു. ആ സെൽഫിയില്‍ ഒരു വശത്ത് നിന്നും ഒരു യുവാവ് കൈയും കെട്ടി ദൂരേയ്ക്ക് നോക്കി നില്‍ക്കുന്നത് കാണാം. മറ്റൊരു ചിത്രത്തില്‍ ഔദ്ധ്യോഗികമായി കണ്ടെത്തി രണ്ട് വർഷത്തിന് ശേഷമുള്ള മറ്റൊരു ചിത്രം. പിന്നൊരു വിവാഹ ചിത്രം. 

Latest Videos

'പോകാന്‍ വരട്ടെ...'; ട്രാക്കില്‍ രാജകീയ പക്ഷി, ലണ്ടനില്‍ ട്രയിന്‍ നിര്‍ത്തിയിട്ടത് 15 മിനിറ്റ് !

വീട്ടിലേക്ക് വാ എന്ന് അമ്മ; വീട്ടിലെത്തിയപ്പോൾ കണ്ടത് സ്വർണ്ണ നാണയങ്ങൾ അടങ്ങിയ മുത്തശ്ശിയുടെ ആഭരണപ്പെട്ടി !

ഈ വീഡിയോയ്ക്ക് താഴെ, ജെനിന്‍റെ ഭർത്താവ് ജോണ്‍, 'ആദ്യ ചിത്രത്തിൽ നിങ്ങൾ എന്നെ കാണാത്തതിൽ വളരെ സന്തോഷം. ഞങ്ങൾ ഞങ്ങളുടെ സ്വന്തം യാത്രയിൽ പോകാൻ ഉദ്ദേശിച്ചിരുന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം ഞങ്ങൾ കണ്ടുമുട്ടി 😍'. എന്ന് കുറിച്ചു. പിന്നാലെ വീഡിയോ വൈറലായി. നാലരലക്ഷം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. 'ഇത് മാന്ത്രികമാണ് . വിധി നിങ്ങളെ ഒന്നിപ്പിച്ചുു.' ഒരു കാഴ്ചക്കാരനെഴുതി. മറ്റൊരു കാഴ്ചക്കാരനെഴുതിയത്, 'പോസ്റ്റില്‍ ട്വിസ്റ്റ്. അവന്‍ ഒരു കഠിന ഹൃദയനായ വേട്ടക്കാരനാണ്.' ജോണ്‍ നേരത്തെ നോട്ടമിട്ടാണ് ജെനിനെ വിവാഹം കഴിച്ചതെന്ന് മറ്റൊരാള്‍ തമാശ പറഞ്ഞു. മറ്റ് ചിലര്‍ അത് "അദൃശ്യ സ്ട്രിംഗ് തിയറി" ആണെന്ന് വാദിച്ചു. 

'ഇനി എന്തൊക്കെ കാണണം?'; കോഴി ഇറച്ചി പച്ചയ്ക്ക് തിന്നുന്ന ഫുഡ് വ്ളോഗറുടെ വീഡിയോ വൈറല്‍ !


 

click me!