രണ്ട് കൈകളും വിട്ടിട്ടാണ് അവൾ വാഹനമോടിക്കുന്നത്. ഒപ്പം ബോളിവുഡ് സംഗീതത്തിനനുസരിച്ച് അവൾ അഭിനയിക്കുന്നതും കാണാം. ഇടയ്ക്ക് ഒരു പൂവെടുക്കുന്നതും ഒക്കെ കാണാം. ഒരു ഹെൽമെറ്റ് പോലും വയ്ക്കാതെയാണ് അവളുടെ അഭ്യാസപ്രകടനം.
സോഷ്യൽ മീഡിയാ കാലമാണിത്. എന്തൊക്കെയാണ് ഓരോ ദിവസവും നമ്മുടെ മുന്നിൽ വീഡിയോയിലൂടെയും ചിത്രങ്ങളിലൂടെയും വന്നു പോകുന്നത് എന്ന് പറയാൻ സാധിക്കില്ല. ലൈക്കിനും ഷെയറിനും കമന്റിനും വേണ്ടി എന്ത് അഭ്യാസം കാണിക്കാനും തയ്യാറാകുന്നവരും ഒരുപാടുണ്ട്. അതിൽ പ്രധാനമാണ് നടുറോഡിൽ വാഹനങ്ങളിലുള്ള അഭ്യാസപ്രകടനങ്ങൾ. അനവധി വീഡിയോയാണ് അത്തരത്തിൽ നമുക്ക് മുന്നിൽ എത്താറുള്ളത്. ആ വാഹനങ്ങളോടിച്ച പലർക്കുമെതിരെ പൊലീസ് കേസെടുക്കാറുമുണ്ട്. ഇതും അത്തരത്തിൽ അപകടകരമായ ഒരു പ്രകടനത്തിന്റെ വീഡിയോയാണ്.
വീഡിയോയിൽ ഉള്ളത് ഒരു കറുത്ത പാന്റും മഞ്ഞ ടി ഷർട്ടും ധരിച്ച ഒരു പെൺകുട്ടിയാണ്. യമഹ ആർ.എക്സ്. 100 -ലിരിക്കുകയാണ് പെൺകുട്ടി. അവളത് ഓടിക്കുന്നുമുണ്ട്. എന്നാൽ, സാധാരണ പോലെയല്ല. രണ്ട് കാലുകളും ഒരുവശത്തേക്കിട്ട് വളരെ കൂളായിട്ടാണ് അവളുടെ ഇരിപ്പ്. രണ്ട് കൈകളും വിട്ടിട്ടാണ് അവൾ വാഹനമോടിക്കുന്നത്. ഒപ്പം ബോളിവുഡ് സംഗീതത്തിനനുസരിച്ച് അവൾ അഭിനയിക്കുന്നതും കാണാം. ഇടയ്ക്ക് ഒരു പൂവെടുക്കുന്നതും ഒക്കെ കാണാം. ഒരു ഹെൽമെറ്റ് പോലും വയ്ക്കാതെയാണ് അവളുടെ അഭ്യാസപ്രകടനം.
Viral Video from , the rise in bike stunts for social media fame is alarming. Risking lives for likes isn't worth it. 🚫 Recently, a girl was seen doing a stunt in .
If unchecked, these dangerous acts could lead to fatal accidents. Authorities must take swift action… pic.twitter.com/HnVVKVZLFa
undefined
“# പൂനെയിൽ നിന്നുള്ള വൈറൽ വീഡിയോ, സോഷ്യൽ മീഡിയയിൽ പ്രശസ്തിക്ക് വേണ്ടിയുള്ള ബൈക്ക് സ്റ്റണ്ടുകൾ കൂടി വരുന്നത് ഭയപ്പെടുത്തുന്ന കാര്യമാണ്. ലൈക്കുകൾക്ക് വേണ്ടി ജീവൻ പോലും പണയപ്പെടുത്തുന്നു. അടുത്തിടെ, ഹഡാപ്‌സറിൽ ഒരു പെൺകുട്ടി അതുപോലെ ഒരു പ്രകടനം നടത്തുന്നത് കണ്ടു. പരിശോധിക്കാതെ വിട്ടാൽ, ഇത്തരം അപകടകരമായ പ്രവൃത്തികൾ ജീവൻ നഷ്ടപ്പെടുന്ന അപകടങ്ങളിലേക്ക് നയിച്ചേക്കാം. സുരക്ഷ ഉറപ്പാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം. Let's #StopStunts and #StaySafe." എന്നാണ് കാപ്ഷനിൽ കുറിച്ചിരിക്കുന്നത്.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. പെൺകുട്ടിക്കെതിരെ നടപടിയെടുക്കണമെന്നും ഇതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കണമെന്നുമാണ് മിക്കവരും പറഞ്ഞത്.