ഇപ്പോള്‍ തന്നെ എയര്‍ ഇന്ത്യ ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്. അതിന് അനുസരിച്ചുള്ള യാത്രയെങ്കിലും ഉറപ്പാക്കുക. ഗാര്‍ഗ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. വീഡിയോ വൈറലായി.
ദില്ലിയില്‍ നിന്നും യുഎസിലെ ടൊറന്‍റോയിലേക്ക് നാല് പേര്‍ക്ക് - ശ്രേയ്തി ഗാർഗും ഭര്‍ത്താവും രണ്ട് കുട്ടികള്‍ക്കും - എയര്‍ ഇന്ത്യ വിമാനത്തില്‍ ടിക്കറ്റിനായി ചെലവായത് 4.5 ലക്ഷം രൂപ. പക്ഷേ കിട്ടിയ സീറ്റില്‍ വിനോദോപാധികള്‍ പ്രവര്‍ത്തിക്കുന്നില്ല. വെളിച്ചമില്ല. സീറ്റിലെ കമ്പികളെല്ലാം വെളിയിലായി തകര്‍ന്ന് കിടക്കുന്ന സീറ്റ്. ഇങ്ങനെ പരാതികളോട് പരാതി. പരാതികള്‍ എണ്ണിപ്പറഞ്ഞ് ശ്രേയ്തി ഗാര്‍ഗ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോ ഇതിനകം കണ്ടത് 29 ലക്ഷം പേരാണ്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായെങ്കിലും പ്രതികരിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായിട്ടില്ല.
സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച വീഡിയോ തുടങ്ങുന്നത് സീറ്റിന് മുന്നിലെ സ്ക്രീനില്‍ വിനോദപരിപാടികളൊന്നും ലഭ്യമല്ലെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ടായിരുന്നു. തലയ്ക്ക്മുകളിലെ ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ ഏതാണ്ട് 16 മണിക്കൂറോളം നീളുന്ന യാത്രയിലുടനീളം ബുദ്ധിമുട്ട് നേരിടേണ്ടിവന്നെന്നും ശ്രേയ്തി പറയുന്നു. രാത്രിയില്‍ കുട്ടികളെ വായിക്കാന്‍ സഹായിക്കാനായി തനിക്ക് മൊബൈല്‍ വെളിച്ചത്തെ ആശ്രയിക്കേണ്ടിവന്നെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. അത് പോലെ തന്നെ സീറ്റിന്‍റെ ഹാന്‍റിലുകള്‍ ഏറെ ഭയപ്പെടുത്തുന്നതായിരുന്നു. അത് തകര്‍ന്ന് കമ്പികള്‍ പുറത്ത് വന്ന രീതിയിലായിരുന്നു. മകന്‍റെ ദേഹത്ത് കമ്പികള്‍ കൊള്ളുമോ എന്ന ഭയത്തോടെയായിരുന്നു യാത്രയിലുടനീളമിരുന്നതെന്നും അവര്‍ പറയുന്നു. പക്ഷേ, തനിക്ക് സീറ്റിന്‍റെ ചിത്രമെടുക്കാന്‍ പറ്റിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എം പിയുടെ 'യുദ്ധ മുറവിളി' കാന്താര സിനിമയെ ഓര്‍മ്മിപ്പിക്കുന്നെന്ന് സോഷ്യല്‍ മീഡിയ !
എയര്‍ ഇന്ത്യാ ജീവക്കാരോട് പരാതിപ്പെട്ടെങ്കിലും അവരുടെ പ്രതികരണം തൃപ്തികരമായിരുന്നില്ലെന്നും ഗാര്‍ഗ് പരാതിപ്പെട്ടു. 'പരാതിപ്പെട്ടപ്പോള്‍ അവര്‍ സിസ്റ്റം അവര്‍ റീബൂട്ട് ചെയ്തു. പക്ഷേ കാര്യമില്ലായിരുന്നു. രണ്ട് കുട്ടികളുമായി ഞങ്ങള്‍ യാത്രയിലുട നീളം നിസഹായരായിരുന്നു. ഇപ്പോള്‍ തനിന്ന എയര്‍ ഇന്ത്യ ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്. അതിന് അനുസരിച്ചുള്ള യാത്രയെങ്കിലും ഉറപ്പാക്കുക. ഗാര്‍ഗ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. വീഡിയോ വൈറലായി. നിരവധി പേര്‍ എയര്‍ ഇന്ത്യയുടെ യാത്രക്കാരോടുള്ള നിസഹകരണത്തെ കുറിച്ച് പരാതി പറഞ്ഞു.
പെരുമ്പാമ്പിന്‍റെ മുട്ടകൾ കത്രിക കൊണ്ട് മുറിച്ച് കുഞ്ഞുങ്ങളെ പുറത്തെടുത്ത് യുവതി, വൈറലായി വീഡിയോ !