വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി. നിരവധിപ്പേരാണ് വീഡിയോയ്‍ക്ക് കമന്റുമായി എത്തിയത്. മിക്കവരും കലാകാരിയുടെ കഴിവിനെ പ്രശംസിച്ചു.
ഡെൽഹി മെട്രോ പോലെ തന്നെ ആളുകൾക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്ന സ്ഥലമാണ് മുംബൈ ലോക്കൽ ട്രെയിനും. മിക്കവാറും ദിവസങ്ങളിൽ മുംബൈ ലോക്കൽ ട്രെയിനിൽ നിന്നുമുള്ള എന്തെങ്കിലും ഒക്കെ വാർത്തകൾ ഉണ്ടാവാറുണ്ട്.
തെരുവുകച്ചവടക്കാർ തങ്ങളുടെ സാധനങ്ങൾ വിറ്റഴിക്കുന്നത് മുതൽ ഡാൻസും പാട്ടും എല്ലാം ഇതിൽ കാണാം. എന്നാൽ, അസാധ്യമായ ഒരു പ്രകടനം കൊണ്ട് ഇപ്പോൾ സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുകയാണ് ഈ വൈറലാവുന്ന വീഡിയോയിൽ ഒരു പെൺകുട്ടി. ബെല്ലി ഡാൻസിലുള്ള തന്റെ കഴിവാണ് അവൾ ട്രെയിനിൽ വച്ച് പ്രകടിപ്പിക്കുന്നത്.
നീല വസ്ത്രം ധരിച്ച അവൾ ഓടുന്ന ട്രെയിനിൽ വച്ചാണ് ബെല്ലി ഡാൻസിലുള്ള തന്റെ കഴിവുകൾ പ്രകടിപ്പിക്കുന്നത്. സാൻഡ്‌ഹർസ്റ്റ് റോഡിനും മസ്ജിദ് സ്റ്റേഷനുകൾക്കും ഇടയിലുമെവിടെയോ ആണ് ഈ ലൊക്കേഷൻ എന്ന് തോന്നുന്നു എന്ന് കാപ്ഷനിൽ സൂചിപ്പിച്ചിട്ടുണ്ട്. അതുപോലെ ഇപ്പോൾ ഇതുപോലെയുള്ള നിരവധി സംഗതികൾ ട്രെയിനിൽ നടക്കുന്നുണ്ട് എന്നും കാപ്ഷനിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തെയും പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.
Entertainment
Now Belly Dancing inside Mumbai Local Train.
It seems Trains are the most happening place..to showcase talent.
Locations seems to be between Sandhurst Road & Masjid stations. pic.twitter.com/LI1vFchnHw
വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി. നിരവധിപ്പേരാണ് വീഡിയോയ്‍ക്ക് കമന്റുമായി എത്തിയത്. മിക്കവരും കലാകാരിയുടെ കഴിവിനെ പ്രശംസിച്ചു. മറ്റ് ചിലർ എന്നാലും മുംബൈ ട്രെയിനിൽ ഇത്രയധികം സ്ഥലമുണ്ട് എന്നത് അത്ഭുതം തന്നെ എന്ന് കുറിച്ചു.
അതുപോലെ, നേരത്തെ, മുംബൈ ലോക്കൽ ട്രെയിനിൽ ഒരാൾ ലതാ മങ്കേഷ്‌കറിന്റെ ജനപ്രിയ ഗാനം പാടുന്ന ഒരു വീഡിയോ വൈറലായിരുന്നു. അദ്ദേഹം പാടുമ്പോൾ കൈകൊട്ടിയും മറ്റും ആളുകൾ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നതും മറ്റ് ചിലർ നൃത്തം ചെയ്യാൻ തയ്യാറാവുന്നതും എല്ലാം ആ വീഡിയോയിൽ കാണാമായിരുന്നു.