വാവ് ഫിറ്റ്നെസ്സ് ഫ്രീക്ക് തന്നെ മുത്തശ്ശി, പ്രായമൊക്കെ വെറും നമ്പറല്ലേ, ഇതാ ഇതൊന്ന് കണ്ട് നോക്ക്

By Web Team  |  First Published Sep 11, 2024, 7:52 AM IST

58 -ാമത്തെ വയസ്സിലാണ് മർലിൻ ഈ വ്യായാമങ്ങളെല്ലാം ചെയ്ത് തുടങ്ങിയത്. അതിന് മുമ്പുവരെ തനിക്ക് മാനസികമായി പ്രയാസങ്ങളുണ്ടായിരുന്നു എന്നും ആരോ​ഗ്യം വളരെ മോശം അവസ്ഥയിലായിരുന്നു എന്നും മർലിൻ പറയുന്നു.


പ്രായമൊക്കെ വെറും നമ്പറല്ലേ, ഇത് നമ്മൾ ഇടയ്ക്കിടയ്ക്ക് കേൾക്കുകയും പറയുകയും ചെയ്യുന്ന കാര്യമാണ്. എന്നാൽ, അത് ജീവിതം കൊണ്ട് കാണിച്ചു തരുന്ന ചില കിടിലൻ മനുഷ്യരുണ്ട്. ശ്ശോ, ഈ പ്രായത്തിലും എന്നാ ഒരിതാ എന്ന് നമ്മെക്കൊണ്ട് പറയിപ്പിക്കുന്ന മനുഷ്യർ. അങ്ങനെയുള്ളവരെ പ്രായത്തിന് അത്ര എളുപ്പം തോല്പിക്കാനാവില്ല. അങ്ങനെയൊരു 68 -കാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചിരിക്കുന്നത്. 

മർലിൻ ഫ്ലവേഴ്സ് എന്ന സ്ത്രീയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. യുഎസിലെ പിറ്റ്സ്ബർഗിൽ നിന്നുള്ള പ്രൊഫഷണൽ ബോഡി ബിൽഡറാണ് മർലിൻ ഫ്ലവേഴ്സ്. അടുത്തിടെ ജിമ്മിൽ നിന്നും പകർത്തിയ അവരുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. അവർ വിവിധ ജിം മെഷീനുകൾ ഉപയോ​ഗിച്ച് വ്യായാമം ചെയ്യുന്നതും മറ്റും അതിൽ കാണാം. 

Latest Videos

ഏകദേശം ഒരു മില്ല്യൺ പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധിപ്പേർ വീഡിയോ ലൈക്ക് ചെയ്തിട്ടുമുണ്ട്. പ്രായമൊന്നും ഒന്നിനും ഒരു തടസമല്ല, ആരോ​ഗ്യത്തോടെയിരിക്കാനുള്ള മനസുണ്ടായാൽ മതി എന്ന് തെളിയിക്കുന്നതാണ് മർലിന്റെ വീഡിയോ. പുൾ അപ്പുകളും ബെഞ്ച് പ്രസ്സും ഒക്കെ കൊണ്ട് മർലിൻ നമ്മെ അമ്പരപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Granny Guns (@granny__guns)

ഒരാൾ വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത് മർലിൻ ശരിക്കും കരുത്തുള്ളയാളാണ്. അത് അഭിനന്ദിക്കേണ്ടത് തന്നെയാണ് എന്നാണ്. മറ്റൊരാൾ പറഞ്ഞത് തനിക്ക് വയസ്സാകുമ്പോൾ മർലിനെ പോലെയാവാനാണ് ആ​ഗ്രഹം എന്നാണ്. അതേസമയം, 58 -ാമത്തെ വയസ്സിലാണ് മർലിൻ ഈ വ്യായാമങ്ങളെല്ലാം ചെയ്ത് തുടങ്ങിയത്. അതിന് മുമ്പുവരെ തനിക്ക് മാനസികമായി പ്രയാസങ്ങളുണ്ടായിരുന്നു എന്നും ആരോ​ഗ്യം വളരെ മോശം അവസ്ഥയിലായിരുന്നു എന്നും മർലിൻ പറയുന്നു. എന്നാൽ, ജിമ്മിൽ ചേർന്ന ശേഷം അതെല്ലാം മാറി എന്നാണ് ഈ 68 -കാരി പറയുന്നത്. 

വായിക്കാം: വാരിവലിച്ച് ഭക്ഷണം കഴിക്കും, എന്നിട്ടും 113 കിലോ കുറച്ചതെങ്ങനെ? 33 മില്ല്യണ്‍ പേര്‍ കണ്ട വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!