ആ കാറ്റത്ത് കയറിൽ ആടിയുലയുന്നത് മനുഷ്യരാണ് എന്നുപോലും മനസിലാക്കണമെങ്കിൽ കുറച്ച് നേരം വേണ്ടി വരും.
പ്രതീക്ഷിക്കാതെ വരുന്ന കാറ്റ്, മഴ ഇതൊന്നും ലോകത്തിനിപ്പോൾ പുതിയ കാര്യമല്ല. പ്രകൃതിയിലെ മാറ്റങ്ങൾ പൊടുന്നനെയാണ്. അപ്രതീക്ഷിതമായി വരുന്ന അത്തരം മാറ്റങ്ങളിൽ പതറിപ്പോവുന്ന മനുഷ്യരുടെ ഒട്ടേറെ വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ടാവും. അത്തരത്തിൽ വൈറലാവുന്ന ഒരു വീഡിയോയാണ് ഇത്. ചൈനയിലെ ബെയ്ജിംഗിൽ നിന്നുള്ളതാണ് വീഡിയോ.
ചൈന സെൻട്രൽ ടെലിവിഷൻ (സിസിടിവി) ഹെഡ് ക്വാർട്ടേഴ്സിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. 51 നിലകളുള്ള കെട്ടിടമാണിത്. ബിബിസി പത്രപ്രവർത്തകനായ സ്റ്റീഫൻ മക്ഡൊണലാണ് അതിശയകരമായ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് കെട്ടിടത്തിലെ ജനാലകൾ വൃത്തിയാക്കുന്നവരെയാണ് (വിൻഡോ ക്ലീനർമാർ). അപ്രതീക്ഷിതമായി എത്തിയ ശക്തമായ കാറ്റിൽ അവർ ആടിയുലയുന്നതാണ് കാണുന്നത്.
undefined
കയറിൽ ആടിയുലയുന്ന തൊഴിലാളികളെ കണ്ടാൽ ആരായാലും ഭയന്നുപോകും എന്നതിന് യാതൊരു സംശയവും വേണ്ട. ആ കാറ്റത്ത് കയറിൽ ആടിയുലയുന്നത് മനുഷ്യരാണ് എന്നുപോലും മനസിലാക്കണമെങ്കിൽ കുറച്ച് നേരം വേണ്ടി വരും. വീഡിയോയുടെ കാപ്ഷനിൽ സ്റ്റീഫൻ മക്‌ഡൊണൽ പറയുന്നത്, 'നിങ്ങൾ ബെയ്‍ജിംഗിലെ സിസിടിവി ടവറിലെ വിൻഡോ ക്ലീനറല്ലെങ്കിൽ ഭാഗ്യമുള്ളവരാണ്' എന്നാണ്.
എന്തായാലും, ഈ വിൻഡോ ക്ലീനർമാരെല്ലാം സേഫാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കാറ്റ് വളരെ പെട്ടെന്ന് തന്നെ അവസാനിച്ചതിനാൽ അവർക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു.
Think yourself lucky you’re not a window cleaner on ’s CCTV tower. Here they were dangling on ropes swinging through the air this afternoon after a flash storm hit. pic.twitter.com/EDhRfRH77g
— Stephen McDonell (@StephenMcDonell)വളരെ പെട്ടെന്നാണ് വീഡിയോ നെറ്റിസൺസിന്റെ ശ്രദ്ധയാകർഷിച്ചത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തുകയും ചെയ്തു. പേടിപ്പെടുത്തുന്ന വീഡിയോ തന്നെയാണിത് എന്നാണ് നിരവധിപ്പേർ കുറിച്ചത്. അനേകം പേർ ഈ വീഡിയോ റീഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം