അതിൽപ്പരം മറ്റെന്ത് സന്തോഷമാണുള്ളത്? വിമാനത്തിൽ കരഞ്ഞ കുട്ടിയെ സന്തോഷിപ്പിക്കാൻ പാട്ട് പാടി യാത്രക്കാർ, വീഡിയോ

By Web Team  |  First Published Dec 25, 2024, 8:20 AM IST

വിമാനയാത്രയില്‍ വച്ച് കരഞ്ഞ ഒരു കുഞ്ഞിനെ സന്തോഷിപ്പിക്കാന്‍ ഒരു യാത്രക്കാരന്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള പാട്ട് പാടി. പിന്നാലെ വിമാനത്തിലെ മറ്റ് യാത്രക്കാരെല്ലാം ഒപ്പം കൂടി. 


ദീര്‍ഘ ദൂരം യാത്രയ്ക്കിടെ കുട്ടികള്‍ കരയുന്നത് മറ്റ് യാത്രക്കെരെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. പലരും പലതരത്തിലുള്ള മാനസികാവസ്ഥയിലായിരിക്കും യാത്ര ചെയ്യുന്നത്. ഇതിടെ കുട്ടികളുടെ കരച്ചിലും കൂടിയാകുമ്പോള്‍ മാനസികമായി വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. എന്നാല്‍, വിമാനത്തില്‍ വച്ച് കരഞ്ഞ ഒരു കൊച്ച് കുട്ടിയെ പാട്ടുപാടി അവളുടെ മുഖത്ത് ചിരിപടര്‍ത്തിയ  ലെബനണന്‍ സ്വദേശിയും ഇവന്‍റാസ്റ്റിക് എന്ന ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയുടെ സിഇഒയും ഉടമയുമായ മിഡോ ബിര്‍ജാവിയ്ക്ക് സമൂഹ മാധ്യമങ്ങളുടെ അഭിനന്ദനം. ഒരു കൊച്ച് കുട്ടിയുടെ മുഖത്ത് ചിരി പടര്‍ത്തുന്നതില്‍പ്പരം മറ്റെന്ത്  സന്തോഷമാണ് ഈ ലോകത്ത് ഉള്ളതെന്നായിരുന്നു വീഡിയോ കണ്ട ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. 

മിഡോ ബിര്‍ജാവി തന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചത്. 61 ലക്ഷത്തിലേറെ പേരാണ് വീഡിയോ ഇതിനകം കണ്ടത്. കൊച്ച് കുട്ടികളുടെ ജനപ്രിയ ഗാനമായ ബേബി ഷാര്‍ക്ക് എന്ന പാട്ടാണ് മിഡോ ബിര്‍ജാവി കുഞ്ഞിന് വേണ്ടി പാടിയത്. ബിർജാവി പാട്ട് ആരംഭിച്ചതോടെ വിമാനത്തിലെ മറ്റ് യാത്രക്കാരും അദ്ദേഹത്തോടൊപ്പം കൂടി. വിമാനത്തിലെ എല്ലാ യാത്രക്കാരും തനിക്ക് വേണ്ടി പാടുന്നത് കണ്ട് കുഞ്ഞ് പോലും അത്ഭുതപ്പെട്ടു. എന്താണ് ഇവിടെ നടക്കുന്നതെന്ന തരത്തിലായിരുന്നു കുഞ്ഞിന്‍റെ നോട്ടമെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. 

Latest Videos

undefined

'എന്തോന്നെടേയ് ഇതൊക്കെ?' 36,000 അടി ഉയരത്തിൽ പേപ്പർ കപ്പിൽ ചായ ഒഴിച്ച് കൊടുക്കുന്ന ഇന്ത്യക്കാരന്‍റെ വീഡിയോ

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mido Birjawi (@midobirjawi)

'ആദ്യം മരുന്ന് തന്നും പിന്നെ ബില്ല് തന്നും കൊല്ലും'; ആരാണ് ഡോക്ടറെന്ന ചോദ്യത്തിന്‍റെ ഉത്തരം വൈറല്‍

ബിര്‍ജാവി കുട്ടിക്ക് വേണ്ടി പാടാന്‍ ആരംഭിച്ചതിന് പിന്നാലെ വിമാനത്തിലെ ചില യാത്രക്കാര്‍ എഴുന്നേറ്റ് നില്‍ക്കുകയും പാട്ടിനൊപ്പം താളം പിടിക്കുകയും ചെയ്യുന്നത് കാണാം. ചിലര്‍ കൈ അടിച്ച് താളം പിടിച്ചപ്പോള്‍ മറ്റ് ചിലര്‍ ചില സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചു. പെട്ടെന്ന് തന്നെ ആ വിമാനം ഒരു സംഗീത വിരുന്നായി മാറി. ഒരു കൊച്ച് കുട്ടിയെ സന്തോഷിപ്പിക്കാനുള്ള ബിര്‍ജാവിയുടെ ദയയെ നിരവധി പേരാണ് അഭിനന്ദിച്ചത്. ഇത്തരം ഒരു സ്നേഹമാണ് തങ്ങള്‍ എവിടെയും പ്രതീക്ഷിക്കുന്നതെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. ആ കൊച്ച് കുട്ടിയുടെ ചിരി വിലമതിക്കാനാകാത്തതാണ്. അവളെ ആ യാത്രയില്‍ ചിരിപ്പിച്ചതിന് ചില കാഴ്ചക്കാര്‍ ബിർജാവിക്ക് നന്ദി പറഞ്ഞു. ഒരു നിമിഷം കൊണ്ട് ആ വിമാനത്തിലെ യാത്രക്കാരെല്ലാം തങ്ങളുടെ ദുഃഖം മറന്ന് സംഗീതത്തില്‍ അലിഞ്ഞ് ഇല്ലാതായെന്ന് മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.

ഓടുന്ന കാറിന് വട്ടം വച്ച് പശുക്കൾ; നാട്ടുകാര്‍ കാര്‍ ഉയര്‍ത്തിയപ്പോള്‍ കണ്ടത് പശുക്കിടാവിനെ; വീഡിയോ വൈറല്‍
 

click me!