എന്തോന്നിത്? നായയോ ചെന്നായയോ; പാരീസിലൂടെ നടക്കുന്ന സ്ത്രീയുടെ ഒപ്പമുള്ള മൃഗത്തെ കണ്ട് അന്തംവിട്ട് സോഷ്യൽ മീഡിയ

By Web Desk  |  First Published Jan 3, 2025, 11:34 AM IST

നായയാണോ എന്ന് ചോദിച്ചാല്‍ അല്ല. എന്നാല്‍ ചെന്നായയാണോ എന്നായാലോ അതുമല്ല. പക്ഷേ. നായയുടെ അനുസരണയുണ്ട് താനും. എന്ത് മൃഗമെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ



ളർത്ത് മൃഗങ്ങളോടൊപ്പം ആളുകൾ യാത്ര ചെയ്യുന്നത് സാധാരണമാണ്. എന്നാൽ, കഴിഞ്ഞ ദിവസം  ഒരു സ്ത്രീ തന്‍റെ വളർത്തുമൃഗത്തോടൊപ്പം തെരുവിലൂടെ നടക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ ഏറെ പേരുടെ ശ്രദ്ധനേടി. അതിനു കാരണം ആ സ്ത്രീയോടൊപ്പം ഉണ്ടായിരുന്ന വളർത്തുന്ന മൃഗത്തിന്‍റെ ഭീമാകാരമായ രൂപം തന്നെയായിരുന്നു. ചെന്നായയോട് സാമ്യമുള്ള ഈ മൃഗം സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതികരണങ്ങൾ സൃഷ്ടിച്ചു. പാരീസിലെ ഒരു തെരുവിൽ നിന്നുള്ളതായിരുന്നു ഈ ദൃശ്യങ്ങൾ.

അമേസിംങ് നേച്ചർ എന്ന എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ച ഈ വീഡിയോ എട്ടര ലക്ഷത്തോളെ പേരാണ് കണ്ടത്. നിരവധി പേരാണ് വളർത്തുമൃഗത്തിന്‍റെ ഭീമാകാരമായ രൂപത്തെക്കുറിച്ച് അത്ഭുതപ്പെട്ടത്. കൂടെയുള്ളത് എന്ത് മൃഗമാണെന്ന് പലരും സംശയം പ്രകടിപ്പിച്ചു. നായയാകാൻ സാധ്യതയില്ല. ചെന്നായ ആകാനാണ് കൂടുതൽ സാധ്യത എന്ന് പലരും അഭിപ്രായപ്പെട്ടു.

Latest Videos

വിരലടയാളം പതിയാതിരിക്കാൻ ഗ്ലൗസ് പക്ഷേ, മുഖംമൂടി ധരിച്ചില്ല; മോഷണം തത്സമയം കണ്ട് വീട്ടുടമ; പിന്നീട് സംഭവിച്ചത്

Meanwhile, in Paris.. pic.twitter.com/gYbJ6YU4Tg

— Nature is Amazing ☘️ (@AMAZlNGNATURE)

'കലിപ്പ് ഡാ...'; മദ്യപിച്ച യുവതി വനിതാ പോലീസ് ഉദ്യോഗസ്ഥരെ ചവിട്ടുന്ന വീഡിയോ വൈറൽ

14 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, തെരുവിലെ  കടകൾക്ക് മുന്നിലൂടെ, സുരക്ഷിതമായി ചങ്ങലയിൽ കെട്ടിയ തന്‍റെ വളർത്തു മൃഗത്തോടൊപ്പം ഒരു സ്ത്രീ നടന്നു നീങ്ങുന്നതിന്‍റെ ദൃശ്യങ്ങളാണ് ഉള്ളത്. ഇടതൂർന്ന രോമങ്ങളുള്ള ഈ ജീവി കാഴ്ചയില്‍ ചെന്നായയോട് സാമ്യമുള്ളതാണ്. 'ആ സമയം പാരീസിൽ' എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ കണ്ട വിദഗ്ധർ അഭിപ്രായപ്പെട്ടത്  ഈ മൃഗം ചെന്നായ അല്ലെന്നും ചെക്കോസ്ലോവാക്യൻ വൂൾഫ്ഡോഗ് ആണെന്നുമാണ്. ചെന്നായ്ക്കളോട് സാമ്യമുള്ള ഒരു ഇനം നായയാണ് ഇത്. ഇവയുടെ ഉയരവും വലിപ്പവും തന്നെയാണ് അവയുടെ പ്രധാനപ്പെട്ട സവിശേഷതകൾ. വന്യമായ രൂപമുണ്ടെങ്കിലും ചെക്കോസ്ലോവാക്യൻ വൂൾഫ്ഡോഗ്സ് വളർത്തുമൃഗങ്ങളാണ്.  അവ നായകളെ പോലെ മനുഷ്യന്‍റെ വിശ്വസ്തരായ കൂട്ടാളികളായി അറിയപ്പെടുന്നു.

'അഭയാര്‍ത്ഥികൾ ഇവിടുണ്ട്'; ഇന്ത്യൻ വിദ്യാർത്ഥികളെ പരിഹസിച്ച് കനേഡിയൻ പൌരൻ; വിമർശനവുമായി സോഷ്യൽ മീഡിയ
 

click me!