പറന്നിറങ്ങവെ പാരച്യൂട്ടുകൾ തമ്മിൽ കുരുങ്ങി കടലില്‍ വീഴുന്ന നാവിക സേനാ ഉദ്യോഗസ്ഥരുടെ വീഡിയോ വൈരൽ

By Web Desk  |  First Published Jan 3, 2025, 1:28 PM IST

പരസ്പരം കുരുങ്ങിയ പാരച്യൂട്ടുകളുമായി ഇവര്‍ കടലിലേക്ക് വീഴുന്നതും തൊട്ട് പിന്നാലെ നേവിയുടെ ബോട്ടെത്തി ഇരുവരെയും രക്ഷപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം. 



ന്ധ്രപ്രദേശിലെ വിശാഖപട്ടത്തെ രാമകൃഷ്ണ ബ്രീച്ചിൽ നടക്കുന്ന ഈസ്റ്റേൺ നേവൽ കമാൻഡിന്‍റെ ഓപ്പറേഷൻ ഡെമോൺസ്‌ട്രേഷൻ റിഹേഴ്‌സലിനിടെ  പാരച്യൂട്ടുകൾ കുടുങ്ങിയത് ഏറെ നേരം ആശങ്കകൾ സൃഷ്ടിച്ചു. ഇന്നലെ നടന്ന .  ഓപ്പറേഷനില്‍ പങ്കെടുക്കുകയായിരുന്ന രണ്ട് നാവിക സേനാ ഉദ്യോഗസ്ഥർ അവരുടെ പാരച്യൂട്ടുകൾ ഉപയോഗിച്ച് പറന്നിറങ്ങുന്നതിനിടെയായിരുന്നു അപകടം. ഇരുവരുടെയും പാരച്യൂട്ടുകൾ തമ്മില്‍ കുരുങ്ങിത് ആശങ്കയുയര്‍ത്തുകയായിരുന്നു. 

പാരച്യൂട്ടുമായും ദേശീയ പാതകയുമായും പറന്നിറങ്ങിയ ഉദ്യോഗസ്ഥരുടെ  പാരച്യൂട്ടുകളാണ് തമ്മില്‍ കുരുങ്ങിയത്. ഇവര്‍ പരസ്പരം കുരുങ്ങി കടലിലേക്ക് വീഴുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യങ്ങളില്‍ വൈറലായി. ഉദ്യോഗസ്ഥര്‍, കടല്‍തീരത്തോട് ചേര്‍ന്ന് കടലില്‍ വീഴുകയായിരുന്നു. ഇതിന് പിന്നാലെ നാവിക സേനയുടെ ബോട്ട് എത്തി ഇരുവരെയും രക്ഷപ്പെടുത്തി. നാവിക സേനയുടെ റിഹേഴ്സല്‍ കാണാന്‍ നിരവധി പേര്‍ തീരത്ത് എത്തിയിരുന്നു. ഇന്ന് നടക്കുന്ന പരിപാടിയില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു മുഖ്യാതിഥിയായി. 

Latest Videos

ദാരിദ്രവും ഒരു ഫാഷനായോ? 85 വർഷം പഴക്കമുള്ള ആകെ കീറിപ്പറിഞ്ഞ ഷർട്ട് വില്പനയ്ക്ക്, പക്ഷേ, ഞെട്ടിക്കുന്ന വില

Two naval officers participating in the 's Operational Demonstration rehearsal at in on Thursday experienced a parachute mix-up and fell onto the beach. Fortunately, both officers were unharmed and reached shore safely pic.twitter.com/cienkgoC0H

— TNIE Andhra Pradesh (@xpressandhra)

ഒരു രാജ്യം മൊത്തമായി വാടകയ്ക്ക്, പക്ഷേ, ദിവസ വാടക അല്പം കൂടും; അറിയാം ആ യൂറോപ്യന്‍ രാജ്യത്തെ

യുക്കപ്പലുകൾ, അന്തർവാഹിനികൾ, വിമാനങ്ങൾ, നേവൽ ബാൻഡ്, മറൈൻ കമാൻഡോകൾ (മാർക്കോസ്) എന്നിവരുടെ പ്രകടനങ്ങൾ ഉൾപ്പെടെ, ഇന്ത്യൻ നാവികസേനയുടെ അത്യാധുനിക കഴിവുകൾ ഓപ്പറേഷണൽ ഡെമോൺസ്ട്രേഷനിൽ പ്രദർശിപ്പിച്ചു. വിവിധ തരത്തിലുള്ള യുദ്ധക്കപ്പലുകളുടെ അതിവേഗ നീക്കങ്ങൾ, ഫൈറ്ററുകൾ, ഫിക്‌സഡ് വിംഗ് മാരിടൈം എയർക്രാഫ്റ്റുകൾ, വിവിധ തരം ഹെലികോപ്റ്ററുകൾ,  ആക്രമണം, തത്സമയ സ്ലിതറിംഗ് പ്രവർത്തനങ്ങൾ, കമാന്‍റോ വിംഗായ മാർക്കോസ് നടത്തിയ കോംബാറ്റ് ഫ്രീ ഫാൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. വിശാഖപട്ടണത്ത് നിന്നുള്ള സീ കേഡറ്റ്‌സ് കോർപ്‌സിന്‍റെ ഹോൺ പൈപ്പ് ഡാൻസ്, ഇഎൻസി ബാൻഡിന്‍റെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് എന്നിവയും ഇതോടൊപ്പം അവതരിപ്പിച്ചു. 

പെട്ടുപോയത് ഒന്നും രണ്ടുമല്ല 12 ദിവസം; ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഗതാഗതക്കുരുക്കില്‍ നിശ്ചലമായി ബീജിംഗ്

click me!