ഒരു മനുഷ്യന്‍ മണ്ണില്‍ നിന്നും ചെറിയൊരു ചുള്ളിക്കമ്പുകൊണ്ട് ഒരു തലയോട്ടിക്ക് സമാനമായ രൂപം പുറത്തെടുക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്.
അത്ഭുതങ്ങള്‍ നിറഞ്ഞതാണ് ഈ ലോകം. ഭൂമിക്ക് അകത്തും പുറത്തും മനുഷ്യന്‍ ഇതുവരെ കണ്ടിട്ടുള്ളതും കണ്ടിട്ടില്ലാത്തതുമായി നിരവധി അത്ഭുതങ്ങളുണ്ട്. ഇവയില്‍ പലതും ഇനിയും കണ്ടെത്തിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അടുത്തിടെ ഒരു കലാകാരന്‍ തന്‍റെ സൃഷ്ടിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചപ്പോള്‍ കാഴ്ചക്കാര്‍ അത്ഭുതപ്പെട്ടു. കണ്ടവര്‍ കണ്ടവര്‍ ചോദിച്ചത് ഇതെവിടെ എന്നായിരുന്നു. വീഡിയോ അല്പം ഭ്രമകാത്മകമായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
വീഡിയോയുടെ തുടക്കത്തില്‍ തന്നെ ഒരു മനുഷ്യന്‍ മണ്ണില്‍ നിന്നും ചെറിയൊരു ചുള്ളിക്കമ്പുകൊണ്ട് ഒരു തലയോട്ടിക്ക് സമാനമായ രൂപം പുറത്തെടുക്കുന്നു. കാഴ്ചയില്‍ തലയോട്ടിയെന്ന് തോന്നുന്നതായിരുന്നു അത്. പിന്നാലെ മൊബൈല്‍ ക്യാമറ ഉയരുമ്പോള്‍ ഒരു മനുഷ്യ രൂപത്തെയും പിന്നാലെ ഹാരി പോട്ടര്‍ സിനിമികളിലേത് പോലെയുള്ള നീണ്ട നഗരദൃശ്യവും കാണാം. ആദ്യ കാഴ്ചയില്‍ അത്ഭുതപ്പെടുത്തുമെങ്കിലും പിന്നാലെ അത് ഒരു മിനിയേച്ചര്‍ നഗരമാണെന്ന് വ്യക്തമാകും. നിരവധി മരങ്ങള്‍ക്കിടെയിലാണ് ഈ മിനിയേച്ചര്‍ രൂപങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. ആകാശത്തോളം ഉയരം തോന്നിക്കുന്ന മരങ്ങള്‍ക്കടയിലായിരുന്നു ഈ ശില്പങ്ങള്‍ ഒരുക്കിയിരിക്കുന്നത് എന്നതിനാല്‍ ഒരു പ്രത്യേക കാഴ്ചാനുഭവം നല്‍കാന്‍ വീഡിയോയ്ക്ക് കഴിയുന്നു.
undefined
വരണ്ടുണങ്ങിയ അറ്റക്കാമ മരുഭൂമിയില്‍ ബാക്ടീരിയകളുടെ സാമ്രാജ്യം; അത്ഭുതപ്പെട്ട് ശാസ്ത്രലോകം
ജോലി വേണം, പിസയ്ക്കുള്ളില്‍ അപേക്ഷ സമര്‍പ്പിച്ച് ഉദ്യോഗാര്‍ത്ഥി; കമ്പനി സിഇഒയുടെ കുറിപ്പ് വൈറല്‍
ഫ്രാങ്കോയിസ് മോന്തൂക്സ് എന്ന സ്വിസ് കാലാകാരന്‍റെതാണ് ഈ ശില്പങ്ങള്‍. അദ്ദേഹം ഫ്മോന്തൂക്സ് എന്ന തന്‍റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഇത്തരത്തില്‍ നിരവധി വീഡിയോകള്‍ ചെയ്തിട്ടുണ്ട്. 2022 -ല്‍ തന്‍റെ കളിമണ്‍ ശില്പം തകര്‍ന്നതിന് ശേഷമാണ് കോണ്‍ക്രീറ്റ് ശില്പങ്ങളിലേക്ക് നീങ്ങിയതെന്ന് അദ്ദേഹം തന്‍റെ വെബ്സൈറ്റില്‍ പറയുന്നു. തന്‍റെ സ്വപ്നങ്ങളെയാണ് പുനസൃഷ്ടിക്കുന്നതെന്നും അത് മധ്യകാല പ്രതിരൂപങ്ങളാൽ സ്വാധീനിക്കപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. വീഡിയോയ്ക്ക് താഴെ ഒരിക്കലെങ്കിലും ഈ കലാകാരന്‍ താന്‍ കണ്ടെത്തുമെന്നും ' ഈ സ്ഥലം എവിടെയാണ് എനിക്കും പോകണം.' എന്നുമുള്ള നിരവധി കമന്‍റുകളുമുണ്ട്. നാല് ലക്ഷത്തിലേറെ പേര്‍ വീഡിയോ കണ്ടുകഴിഞ്ഞപ്പോള്‍ മുക്കാല്‍ ലക്ഷത്തിന് മുകളില്‍ ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തു.