തുറന്ന ജീപ്പില്‍ തെരുവ് പട്ടിയുടെ ജന്മദിനം ആഘോഷിച്ച് ഒരു കൂട്ടം യുവാക്കൾ; വീഡിയോ വൈറൽ

മധ്യപ്രദേശിലെ ദേവാസിലെ തെരുവുനായ ലൂഡോയുടെ ജന്മദിനം ആഘോഷമാക്കി ആരാധകർ. തുറന്ന ജീപ്പിൽ നഗരപ്രദക്ഷിണവും, കേക്ക് മുറിക്കലും,



ടുത്ത കൂട്ടുകാരുമായി വളര്‍ത്ത് മൃഗങ്ങളുടെ, പ്രത്യേകിച്ചും പട്ടി, പൂച്ച, കുതിര, പശുക്കൾ, കാളകൾ തുടങ്ങിയവയുടെ ജന്മദിനം ആഘോഷിക്കുന്നവരുണ്ട്. എന്നാല്‍, ഒരു തെരുവ് പട്ടിയുടെ ജന്മദിനം ആഘോഷിക്കുന്നത് കണ്ടിട്ടുണ്ടോ? ചിലപ്പോഴൊക്കെ യാത്രകൾ ചെയ്യുമ്പോൾ എവിടെയെങ്കിലും ഒരു തെരുവ് പട്ടിക്ക് വേണ്ടി ഉയർന്ന ബിൽബോർഡ് കണ്ടിട്ടുണ്ടോ? ജന്മദിനത്തിന് തുറന്ന ജീപ്പില്‍ നഗരക്കാഴ്ചകൾ കണ്ട് യാത്ര ചെയ്ത ഒരു തെരുവ് പട്ടിയെ കണ്ടിട്ടുണ്ടോ? എങ്കില്‍ അങ്ങനെയൊരു ഭാഗ്യം കൈവന്നിരിക്കുകയാണ് ലൂഡോയ്ക്ക്. 

ലൂഡോ മധ്യപ്രദേശിലെ ദേവാസ് സിറ്റിക്കാരനാണ്. ദേവാസ് സിറ്റിയിലെ ഒരു തെരുവ് നായ. തെരുവില്‍ ജനിച്ച് വളര്‍ന്ന ലൂഡോയ്ക്ക് ആരാധകര്‍  നിരവധിയാണ്. അവന് വേണ്ടി തുറന്ന ജീപ്പില്‍ നഗര പ്രദക്ഷിണം നടത്തി, കേക്ക് മുറിച്ച് ആഘോഷിക്കാന്‍ പോലും തയ്യാറുള്ള ആരാധകര്‍. അന്‍സു 09 എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നുള്ളതാണ് വീഡിയോ. 

Latest Videos

Read More:  ലിപ് സ്റ്റഡ് വാങ്ങാൻ 680 രൂപ വേണം, അമ്മയുടെ 1.16 കോടി രൂപയുടെ ആഭരണങ്ങൾ വിറ്റ് മകൾ

Watch Video:  പൊടിപാറിയ പോരാട്ടം; കാട്ടാനയും ജെസിബിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ വീഡിയോ വൈറല്‍; പിന്നാലെ പോലീസ് കേസ്

വീഡിയോയില്‍ നഗര മധ്യത്തില്‍ ഉയര്‍ത്തിയ ഒരു ബില്‍ബോർഡില്‍ 'ഞങ്ങളുടെ പ്രിയപ്പെട്ട, വിശ്വസ്തനായ, കടുത്ത സഹോദരൻ ലുഡോ, നിങ്ങളുടെ ജന്മദിനത്തിന് നിരവധി അഭിനന്ദനങ്ങൾ.' എന്ന് എഴുതിയിരിക്കുന്നത് കാണാം. പിന്നാലെ സ്റ്റോറി ഓഫ് എ ഗ്യാങ്സ്റ്റര്‍ എന്ന പ്രഖ്യാപനത്തോടെ പാട്ട് തുടങ്ങുന്നു. രാത്രിയില്‍ മാലയൊക്കെ അണിയിച്ച് തുറന്ന ജീപ്പില്‍ ലുഡോയുമൊത്ത് യുവാക്കൾ നഗരത്തിലൂടെ യാത്ര ചെയ്യുന്നത് വീഡിയോയില്‍ കാണാം. 

അതിന് പിന്നാലെ ലൂഡോ എന്നെഴുതിയ ഒരു കേക്ക് ജീപ്പിന് മുകളില്‍ വച്ച് തെരുവോരത്ത് നിന്നും മുറിക്കുനന്നു.  കേക്ക് ആസ്വദിക്കുന്ന ലൂഡോയെയും വീഡിയോയില്‍ കാണാം. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ചിലര്‍ കേക്കുകൾ നായകൾക്ക് നല്‍കരുതെന്നും അവയുടെ ആരോഗ്യം നശിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. മറ്റ് ചിലര്‍ തെരുവ് നായയ്ക്ക് ജന്മദിനാഘോഷം നടത്തിയ യുവാക്കളെ അഭിനന്ദിച്ചു. \

Read More: പറമ്പിന്‍റെ പല ഭാഗത്തായി ചത്ത് കിടന്നത് 27 കുതിരകൾ; പരാതി, അന്വേഷണം, ഒടുവില്‍ ഉടമയായ 67 -കാരി അറസ്റ്റില്‍
 

click me!